menu-iconlogo
huatong
huatong
k-j-yesudask-s-chithra-ente-mouna-ragaminnu-short-ver-cover-image

Ente Mouna Ragaminnu (Short Ver.)

K. J. Yesudas/K. S. Chithrahuatong
porter2014huatong
Тексты
Записи
ഗാനരചന: എസ്. രമേശൻ നായർ

സംഗീതം: ബേർണി ഇഗ്നേഷ്യസ്

ആലാപനം: യേശുദാസ്, ചിത്ര

ലല ലാല ലാല ലാ..

എന്‍റെ മൗനരാഗമിന്നു നീയറിഞ്ഞുവോ

തെളിഞ്ഞുവോ വിണ്ണിലമ്പിളി

എന്‍റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ

ഉണര്‍ന്നുവോ പാതിരാക്കിളി

നിറമേഴും വിരിയുംപോല്‍

കണിയായണിഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ

എന്‍റെ മൗനരാഗമിന്നു നീയറിഞ്ഞുവോ

തെളിഞ്ഞുവോ വിണ്ണിലമ്പിളി

എന്‍റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ

ഉണര്‍ന്നുവോ പാതിരാക്കിളി

കാണാന്‍ കൊതിയ്ക്കുന്ന മാത്രയില്‍

എന്‍റെ കണ്ണില്‍ തിളങ്ങുന്നു നിന്‍ മുഖം

കാലങ്ങളീ പുഷ്പവീഥിയില്‍

മലര്‍ത്താലങ്ങളേന്തുന്നു പിന്നെയും

കൂടറിയാതെന്‍ ജീവനിലേതോ

കുയിലണയുന്നു, തേന്‍‌ ചൊരിയുന്നു

ഇണയുടെ ചിറകിനു തണലിനി നീ മാത്രം

എന്‍റെ മൗനരാഗമിന്നു നീയറിഞ്ഞുവോ

തെളിഞ്ഞുവോ വിണ്ണിലമ്പിളി

എന്‍റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ

ഉണര്‍ന്നുവോ പാതിരാക്കിളി

നിറമേഴും വിരിയുംപോല്‍

കണിയായണിഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ

ലാല ലാല ലാല ലാല ലാല ലാല ലാ...

ലലാലലാ ലാല ലാല ലാ..

Еще от K. J. Yesudas/K. S. Chithra

Смотреть всеlogo

Тебе Может Понравиться