ഉള്ളിന്നുള്ളില്‍ അക്ഷര
പൂട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞികാലടി ഒരടി തെറ്റുമ്പോള്‍
കൈ തന്നു കൂടെ വന്നു
ഉള്ളിന്നുള്ളില്‍ അക്ഷര
പൂട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞികാലടി ഒരടി തെറ്റുമ്പോള്‍
കൈ തന്നു കൂടെ വന്നു
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍
പുണ്യം പുലര്‍നീടുമോ
പുണ്യം പുലര്‍നീടുമോ
ഇന്നലെ
ഇന്നലെ എന്റെ നെഞ്ചിലെ
കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ കാവിന്റെ മുറ്റത്തെ
മുല്ലപോല്‍ ഒറ്റയ്ക്ക് നിന്നില്ലേ
ഞാനിന്നൊറ്റയ്ക്ക് നിന്നില്ലേ
ഒറ്റയ്ക്ക് നിന്നില്ലേ
ഞാനിന്നൊറ്റയ്ക്ക് നിന്നില്ലേ