ശശികല ചാർത്തിയ ദീപാവലയം
നം തനനം തനനം തനനം നം നം
നിശയുടെ കാർത്തിക വർണ്ണാഭരണം
നം തനനം തനം തനനം നം നം
കള നൂപുര ശിഞ്ജിത രഞ്ജിത മേളം തനനനന തനനം
തൊഴു കൈത്തിരി നെയ്ത്തിരി
വിടരും യാമം തനന നന തനനം
വരമരുളും പൊരുളുമുയിരുമുണരും
ദേവീ തനനം തനനം നം നം നം നം
തം തനനം തനാനന തം തനനം..
തം തനനം തനാനന തം തനനം..
തം തനനം തനാനന തം തനനം..
തം തനനം തനാനന തം തനനം..
വര ലക്ഷ്മി കോലം വരയുന്ന നേരം
തളിരിളം ചുണ്ടിൽ ഉയരുന്നു മന്ത്രം
കാർത്തിക രാവിൻ കന്മദ ഗന്ധം
ചാർത്തീ ദേവിയെ നാമൊരുക്കീ
താരണി താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളം തെന്നൽ
പഞ്ചമ രാഗം സഞ്ചിത താളം
നിൻ കാൽചിലങ്കകൾ നാദ വീചികൾ
തുരു തുരെ കിലു കിലെ ചിലു ചിലെ ദേവീ
തം തനനം തനാനന തം തനനം..
തം തനനം തനാനന തം തനനം..
തം തനനം തനാനന തം തനനം..
തം തനനം തനാനന തം തനനം..