menu-iconlogo
huatong
huatong
kalabhavan-mani-nithya-niramaya-cover-image

NITHYA NIRAMAYA

Kalabhavan Manihuatong
nlovewjeremiahhuatong
Тексты
Записи
നിത്യ നിരാമയ

നിൻ തിരുമുൻപിൽ ഞാൻ

സത്യമായ് എത്തിയേക്കാം

പള്ളീ... ക്കെട്ടുമായ് എത്തിയേക്കാം.

നിത്യ നിരാമയ

നിൻ തിരുമുൻപിൽ ഞാൻ

സത്യമായ് എത്തിയേക്കാം

പള്ളീ... ക്കെട്ടുമായ് എത്തിയേക്കാം.

പോരും വഴി നിൻ്റെ തോഴനാം

വാവര് സ്വാമിയേ വണങ്ങി

വന്ദനം ചെയ്ത് ചന്ദനം ചാർത്തി

പേട്ടയും തുള്ളിടേണം.'

നിത്യ നിരാമയ

നിൻ തിരുമുൻപിൽ ഞാൻ

സത്യമായ് എത്തിയേക്കാം

പള്ളീ... ക്കെട്ടുമായ് എത്തിയേക്കാം.'

പധ പമ പ ധ പ

പ ധ പമപധനീ

ഗരിസ ഗരിസ

പധനിസ രി

മ പനി മപനി

ധ പമഗരി

അഴുതയിൽ മുങ്ങീട്ട് കല്ലുമെടുക്കണം

കല്ലിടാം കുന്നിൽ സ്ഥാപിക്കണം

അഴുതയിൽ മുങ്ങീട്ട് കല്ലുമെടുക്കണം

കല്ലിടാം കുന്നിൽ സ്ഥാപിക്കണം

നീലിമല കയറി മാമലയെത്തുമ്പോൾ

നിൻ മുഖം കണ്ടീടേണം

അയ്യാ... നിൻ മുഖം.. കണ്ടിടണം...

നിത്യ നിരാമയ

നിൻ തിരുമുൻപിൽ ഞാൻ

സത്യമായ് എത്തിയേക്കാം

പള്ളീ... ക്കെട്ടുമായ് എത്തിയേക്കാം.

മകര സംക്രാന്തിയിൽ

മാനത്തു മിന്നുന്ന

ജ്യോതിസ്സു കാണുവാൻ കനിവേകണം

മകര സംക്രാന്തിയിൽ

മാനത്തു മിന്നുന്ന

ജ്യോതിസ്സു കാണുവാൻ കനിവേകണം

ജ്യോതിസ്സു കണ്ടു മടങ്ങുന്നടിയൻ്റെ

സങ്കടം തീർത്തിടേണം

അയ്യാ... സന്താപം നീക്കിടേണം

നിത്യ നിരാമയ

നിൻ തിരുമുൻപിൽ ഞാൻ

സത്യമായ് എത്തിയേക്കാം

പള്ളീ... ക്കെട്ടുമായ് എത്തിയേക്കാം...

പോരും വഴി നിൻ്റെ തോഴനാം

വാവര് സ്വാമിയേ വണങ്ങി

വന്ദനം ചെയ്ത് ചന്ദനം ചാർത്തി

പേട്ടയും തുള്ളിടേണം.

നിത്യ നിരാമയ

നിൻ തിരുമുൻപിൽ ഞാൻ

സത്യമായ് എത്തിയേക്കാം

പള്ളീ... ക്കെട്ടുമായ് എത്തിയേക്കാം.

Еще от Kalabhavan Mani

Смотреть всеlogo

Тебе Может Понравиться