menu-iconlogo
huatong
huatong
avatar

Mayilaay Parannu Vaa

K.J YESUDAS/Chithrahuatong
ohbaby1997huatong
Тексты
Записи
മയിലായ് പറന്നു വാ

മഴവില്ലു തോൽക്കുമെന്നഴകേ

കനിവായ് പൊഴിഞ്ഞു താ

മണിപ്പീലിയൊന്നു നീ അരികേ

ഏഴില്ലം കാവുകൾ താണ്ടീ

എന്റെ ഉള്ളിൽ നീ കൂടണയൂ

എൻ മാറിൽ ചേർന്നു മയങ്ങാൻ

ഏഴു വർണ്ണവും നീ അണിയൂ

നീലരാവുകളുമീ കുളിരും

പകരം ഞാൻ നൽകും

ആരും ആരും അറിയാതൊരു നാൾ

ഹൃദയം നീ കവരും

മയിലായ് ..ഓ....

മയിലായ് പറന്നു വാ

മഴവില്ലു തോൽക്കുമെന്നഴകേ

മുകിലുകൾ മേയും മാമഴ കുന്നിൽ

തളിരണിയും..

മയിൽ പീലിക്കാവിൽ

മുകിലുകൾ മേയും മാമഴ കുന്നിൽ

തളിരണിയും..

മയിൽ പീലിക്കാവിൽ

കാതരമീ കളിവീണ മീട്ടീ

തേടിയലഞ്ഞു നിന്നെ ഞാൻ

വരൂ വരൂ വരദേ..

തരുമോ..ഒരു നിമിഷം

മയിലായ് ..ഓ....

മയിലായ് പറന്നു വാ

മഴവില്ലു തോൽക്കുമെന്നഴകേ

കനിവായ് പൊഴിഞ്ഞു താ

മണിപ്പീലിയൊന്നു നീ അരികേ

ആ.....ആ....ആ

ആ.....ആ....ആ

ആ ആ ആ ആ ആ ആ

വിരഹ നിലാവിൽ സാഗരമായീ

പുഴകളിലേതോ ദാഹമായീ

വിരഹ നിലാവിൽ സാഗരമായീ

പുഴകളിലേതോ ദാഹമായീ

കാറ്റിലുറങ്ങും തേങ്ങലായീ

പാട്ടിനിണങ്ങും രാഗമായ്

വരൂ വരൂ വരദേ...

തരുമോ തിരു മധുരം

മയിലായ് ..ഓ....മയിലായ്

ഓ..മയിലായ് പറന്നു വാ

മഴവില്ലു തോൽക്കുമെന്നഴകേ

കനിവായ് പൊഴിഞ്ഞു താ

മണിപ്പീലിയൊന്നു നീ അരികേ

ഏഴില്ലം കാവുകൾ താണ്ടീ

എന്റെ ഉള്ളിൽ നീ കൂടണയൂ

എൻ മാറിൽ ചേർന്നു മയങ്ങാൻ

ഏഴു വർണ്ണവും നീ അണിയൂ

നീലരാവുകളുമീ കുളിരും

പകരം ഞാൻ നൽകും

ആരും ആരും അറിയാതൊരു നാൾ

ഹൃദയം നീ കവരും

മയിലായ് ..ഓ....

മയിലായ് പറന്നു വാ

മഴവില്ലു തോൽക്കുമെന്നഴകേ.....

Еще от K.J YESUDAS/Chithra

Смотреть всеlogo

Тебе Может Понравиться