ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
ഇടം നെഞ്ചിൽ കൂട് കൂട്ടുന്ന സുഖം..
ഹൃദയ മുരളിയിൽ പുളകമേളതൻ രാഗം..
ഭാവം താളം.....
രാഗം ഭാവം താളം..
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
ഇടം നെഞ്ചിൽ കൂട് കൂട്ടുന്ന സുഖം..
ഹൃദയ മുരളിയിൽ പുളകമേളതൻ രാഗം..
ഭാവം താളം.....
രാഗം ഭാവം താളം..
ചിറകിടുന്ന കിനാക്കളിൽ..ഇതൾ
വിരിഞ്ഞ സുമങ്ങളിൽ..
ചിറകിടുന്ന കിനാക്കളിൽ
ഇതൾ വിരിഞ്ഞ സുമങ്ങളിൽ..
നിറമണിഞ്ഞ മനോജ്ഞമാം
കവിത നെയ്ത വികാരമായി..
നീയെന്റെ ജീവനിൽ ഉണരൂ ദേവാ
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
ഇടം നെഞ്ചിൽ കൂട് കൂട്ടുന്ന സുഖം..
ഹൃദയ മുരളിയിൽ പുളകമേളതൻ രാഗം..
ഭാവം താളം...
രാഗം ഭാവം താളം..
ചമയമാർന്ന മനസ്സിലേ
ചാരുശ്രീകോവിൽ നടകളിൽ
ചമയമാർന്ന മനസ്സിലേ
ചാരുശ്രീകോവിൽ നടകളിൽ
തൊഴുതുണർന്ന പ്രഭാതമായി
ഒഴുകി വന്ന മനോഹരീ
നീയെന്റെ പ്രാണനിൽ നിറയൂ ദേവീ
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
ഇടം നെഞ്ചിൽ കൂട് കൂട്ടുന്ന സുഖം..
ഹൃദയ മുരളിയിൽ പുളകമേളതൻ രാഗം..
ഭാവം താളം...
രാഗം ഭാവം താളം..