menu-iconlogo
huatong
huatong
avatar

Panchasara Umma Full Dheera

Manjari/Vidhu Prathaphuatong
beachmandavihuatong
Тексты
Записи
പഞ്ചസാര ഉമ്മ ഉമ്മ

പട്ടു പോലെത്ര ഉമ്മ

മഞ്ഞു പെയ്ത രാവിലുമ്മ

മാറത്തെ മറുകിലൊരുമ്മ

കവിളിന്റെ ചാരെ തന്നെ

ചുണ്ടിന്റെ ഇതളിൽ തന്നെ

ഏതോ കനവുമ്മ

നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ

നീ അകന്നു പോയാൽ വൃഥാ ഈ ജന്മം

നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ

നീ അകന്നു പോയാൽ വൃഥാ ഈ ജന്മം

പൂവു മെല്ലെ തേങ്ങുന്നേ

നിന്റെ ഭംഗി തേടുന്നേ

പാതിരാപ്പൂ മുടിയിൽ ചൂടുമ്പോൾ

നീ വരേണ്ട അതു കണ്ട്

പൂവിൻ ചുറ്റും മുള്ളുണ്ടേ

അതിനു ചുറ്റും വണ്ടിനുള്ളം താ

നീയെൻ ചാരെയെത്തുമ്പോൾ

തിങ്ങി വിങ്ങുമെന്നുള്ളം

പ്രണയമെന്റെ നെഞ്ചിൽ മിന്നുന്നേ

വേണ്ട വേണ്ട ഉരുകേണ്ട

ഉരുമ്മിയുരുമ്മി വരവേണ്ട

ഈ വരനിലാവിൻ മാരിയിൽ മുങ്ങേണ്ട

വരമൈനപ്പെണ്ണിനെ വലയ്ക്കാനുമ്മ

ഈ മറിമാൻ കണ്ണിയെ മെരുക്കാനുമ്മ

നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ

നീ അകന്നു പോയാൽ വൃഥാ ഈ ജന്മം

കാലമെന്റേതാകുന്നേ

നേരമെന്റേതാകുന്നേ

നേരെയൊന്നു കാണുവാൻ നീ വാ

തരളഗാനമുണരുന്നേ

ഹൃദയ മാല കോർക്കുന്നേ

ദൂരെ നിന്ന നിന്നെ അണിയിപ്പാൻ

പ്രണയമാരി പൊഴിയുന്നു

തനുവിലാകെ പടരുന്നു

പക്ഷിയായി പാറും നാമൊരു നാൾ

കാത്തിരുന്ന ദിനമല്ലേ

കണ്ണിലാകെ കനവല്ലേ

വാക്കിൽ നോക്കിൽ മോഹമതെന്തെല്ലാം

പല ജന്മം കൂട്ടുണ്ടാവാനായുമ്മ

ഞാൻ കനവിൽ കണ്ടൊരു പെണ്ണിനു കുളിരുമ്മ

നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ

നീ അകന്നു പോയാൽ വൃഥാ ഈ ജന്മം

Еще от Manjari/Vidhu Prathap

Смотреть всеlogo

Тебе Может Понравиться

Panchasara Umma Full Dheera от Manjari/Vidhu Prathap - Тексты & Каверы