menu-iconlogo
huatong
huatong
avatar

Eenthapanayude nattilu

Sajeer Koppam/Aleeshahuatong
yaseen_monhuatong
Тексты
Записи
(M)ഈന്തപ്പനയുടെ നാട്ടില്

ഈറനണിഞ്ഞെൻ മിഴിയില്

ഇരസപ്പുങ്കനി നിന്റെ കൊഞ്ചല്

ഇടറുന്നുണ്ടെൻ ഇടനെഞ്ചില്

(F)അഴകേറും മാമാല നാട്ടില്

അഴലോടെ ഞാനീ പൊൻ കൂട്ടില്

അവിടുന്നാ മരുഭൂമി നാട്ടില്

അതിനാലൊരു നോവുണ്ടെൻ നെഞ്ചില്

(F)ആകെ പതിനഞ്ചു നാളില്

ആറ്റിത്തണുപ്പിച്ച് നിങ്ങള്

അകലേ അറേബ്യതൻ മണ്ണില്

അതിവേഗം പോയതിന്നെന്തിന്

(M)അരുമക്കനി നിന്റെ നോവില്

അലതല്ലും മാനസമെന്നില്

അഹദോൻ വിധിച്ചതാണെങ്കില്

മായ്ക്കുവതെങ്ങിനെ നമ്മില്

(F)മണിയറക്കുള്ളിലെ പൂക്കള്

മധുരിക്കും ഓമൽ കിനാക്കള്

മലർമെത്ത തീർത്തൊരാ നാൾകള്

മറക്കില്ലൊരിക്കലും നമ്മള്

(M)മണിയറക്കുള്ളിലെ പൂക്കളും

മധുരിക്കും ഓമൽ കിനാക്കളും

ചിറകറ്റു വീണൊരു വീട്ടില്

ചെവിയോർത്താൽ കേൾക്കാം

ആ തേങ്ങല്

(F)ഖൽബിൻ ഖബറിടത്തായിട്ടു

എൻ കിനാവെല്ലാം ഞാൻ താഴിട്ടു

നിങ്ങളകന്നോരാ നാൾ തൊട്ടു

ആരുണ്ടെനിക്കിവിടെ കൂട്ട്

(M)ഇനി വരുമാപ്പെരുന്നാളിന്‌

ഞാനെത്തും പൂമുത്തിൻ ചാരത്തു

ഇനിയുള്ള കാലമൊന്നായൊത്തു

ഒന്നിച്ചൊന്നാക്കിടണം മൗത്ത്

(M)ഈ മണൽക്കാടിൻ വെയിലില്

അകവുംപുറമെരിയുന്ന ചൂടില്

അലയുന്നതെന്തിന് ഞാനിന്നു

അറബിപ്പൊൻന്നരതേടാനാണിന്നു

(F)അറബിപ്പോന്നെന്തിനു നമ്മൾക്ക്

അരികത്തായ് ഞാനില്ലേ നിങ്ങൾക്കു

ഒരുമിച്ചിരിക്കയാണെങ്കില്

അതിലുംവലുതെന്ത് മണ്ണില്

(M)ഈന്തപ്പനയുടെ നാട്ടില്

ഈറനണിഞ്ഞെൻ മിഴിയില്

ഇരസപ്പുങ്കനി നിന്റെ കൊഞ്ചല്

ഇടറുന്നുണ്ടെൻ ഇടനെഞ്ചില്

(F)അഴകേറും മാമാല നാട്ടില്

അഴലോടെ ഞാനീ പൊൻ കൂട്ടില്

അവിടുന്നാ മരുഭൂമി നാട്ടില്

അതിനാലൊരു നോവുണ്ടെൻ നെഞ്ചില്

Еще от Sajeer Koppam/Aleesha

Смотреть всеlogo

Тебе Может Понравиться