DEW DROPS 119658
(M) കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം…
കൊണ്ടോവാം കൊണ്ടാവാം
അന്ത്യാളൻ കാവിൽ കൊണ്ടോവാം…
പുല്ലാനിക്കാടും കാണാം
വെള്ളാമ്പൽപ്പൂവും നുള്ളാം…
മാനോടും മേട്ടിൽ കൊണ്ടോവാം…
പെണ്ണേ
കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം…
DEW DROPS 119658
(M) ഒടി മറയണ രാക്കാറ്റ്…
പന മേലെയൊരൂഞ്ഞാല്…
നിഴലുകളാൽ അതിലിളകും…
മുടിയാട്ടം കണ്ടാ…
(F) തിരിയുഴിയണ മാനത്ത്…
നിറപാതിര നേരത്ത്…
മുകിലുകളാൽ പിറകെവരും
മാൻകൂട്ടം കണ്ടാ…
(M) പാലകളിൽ കാമം പൂക്കും…
ധനുമാസനിലാവും ചുറ്റി…
ആലത്തൂർ കാവിൽ കൊണ്ടോവാം…
പെണ്ണേ…
കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം…
(F) തന്നാരേ.. തന്നാരേ..
തന്നാരേ.. തന്നാതന്നാരേ..
DEW DROPS 119658
(M) ഈ മഴപൊഴിയണ നേരത്ത്…
ഒരു ചേമ്പില മറയത്ത്…
ചെറുമണികൾ വിതറിയിടും…
കുളിരാടാൻ പോകാം…
(F) കലിയിളകണ കാറ്റത്തു…
നടവഴിയുടെ ഓരത്ത്…
മുളയരിയിൽ തെളിമയെഴും…
നിൻ കാലടി കണ്ടേ…
(M) വാവലുകൾ തേനിനു പായും…
മലർവാഴത്തോപ്പും കേറി…
അലനല്ലൂർ മലയിൽ
കൊണ്ടോവാം…
(F) പൊന്നേ…
വന്നോളാം…വന്നോളാം…
നീ ചായും കൂട്ടിൽ
വന്നോളാം…
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരി
നിന്നോളാം…
(M) പുല്ലാനിക്കാടും കാണാം
വെള്ളാമ്പൽപ്പൂവും നുള്ളാം…
(F) തേരോട്ടം കാണാൻ
വന്നോളാം…ആ…
(M) പെണ്ണേ…
കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം…
(F) നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരി
നിന്നോളാം…
DEW DROPS 119658