menu-iconlogo
huatong
huatong
avatar

Thiruvona Pularithan

Vani Jairamhuatong
patman123456ushuatong
Тексты
Записи
ആ...ആ...ആ...ഓ...ഓ...ഓ...ഓ...

തിരുവോണപ്പുലരി തന്‍

തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍

തിരുമുറ്റമണിഞ്ഞൊരുങ്ങീ...

തിരുമേനി എഴുന്നള്ളും സമയമായീ...

ഹൃദയങ്ങളണിഞ്ഞൊരുങ്ങീ...

ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ…

ഉത്രാടപ്പൂക്കുന്നിന്‍ ഉച്ചിയില്‍

പൊന്‍വെയില്‍ ഇത്തിരി പൊന്നുരുക്കീ...

ഇത്തിരി പൊന്നുരുക്കീ...

കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു

കോമള ബാലനാം ഓണക്കിളി...

ഓണക്കിളി ഓണക്കിളി...

തിരുവോണപ്പുലരി തന്‍

തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍

തിരുമുറ്റമണിഞ്ഞൊരുങ്ങീ...

തിരുമേനി എഴുന്നള്ളും സമയമായീ...

ഹൃദയങ്ങളണിഞ്ഞൊരുങ്ങീ...

ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ…

കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍

കൈകൊട്ടി പാട്ടുകള്‍ പാടിടുന്നൂ...

പാട്ടുകള്‍ പാടിടുന്നൂ...

ഓണവില്ലടിപ്പാട്ടിന്‍

നൂപുരം കിലുങ്ങുന്നൂ...

പൂവിളിത്തേരുകള്‍ പാഞ്ഞിടുന്നൂ...

പാ‍ഞ്ഞിടുന്നൂ പാഞ്ഞിടുന്നു…

തിരുവോണപ്പുലരി തന്‍

തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍

തിരുമുറ്റമണിഞ്ഞൊരുങ്ങീ...

തിരുമേനി എഴുന്നള്ളും സമയമായീ...

ഹൃദയങ്ങളണിഞ്ഞൊരുങ്ങീ...

ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ…

Еще от Vani Jairam

Смотреть всеlogo

Тебе Может Понравиться