മായാരൂപം നാം ഛായാരൂപം 
ചായം വീഴും കാർമൂടൽ രൂപം 
തീരാദാഹം മേൽ ചേരും മേഘം 
തോരും നേരം, ആരു നീ? 
വാനിലം പൊഴിഞ്ഞു വീഴുന്നു നിലാവിൽ 
താഴ്ന്നിളം തിരഞ്ഞിന്നു നീ താരമേ 
  കാണാദൂരം നാം കാണാദൂരം 
മായാലോകം, ഈ മായാലോകം 
തീരാമോഹം, നാം ചോരാ മേഘം 
തോരും നേരം, ആരു നീ? 
കാലമോ തിരിഞ്ഞു പായുന്നു മനസ്സിൽ 
ജാലകം തുറന്നൊന്നു കാണിന്നു നീ