menu-iconlogo
huatong
huatong
avatar

Azhake nin mizhineer

Yesudas/Raveendran/K S Chitra/mamootyhuatong
pandora765huatong
Тексты
Записи
അഴകേ ...

നിന്മിഴിനീര്‍മണിയീകുളിരി‍ല്‍ തൂവരുതേ

അഴകേ നിന്മിഴിനീര്‍മണിയീകുളിരി‍ല്‍

തൂവരുതേ

കരളേ നിയെന്റെ കിനാവില്‍

മുത്തു പൊഴിക്കരുതേ

പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ

വിരഹവേളതന്‍ നൊമ്പരം

ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാനെന്റെ

ജീവനില്‍ പങ്കിടാം

ഒരുവെണ്മുകിലിനുമഴയിതളേകിയ

പൂന്തിരയഴകിനുമിണയഴകാമെന്നഴകാമെന്‍

അഴകേ നിന്മിഴിനീര്‍മണിയീ

കുളിരി‍ല്‍ തൂവരുതേ

കരളേ നിയെന്റെ കിനാവില്‍

മുത്തു പൊഴിക്കരുതേ

തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍

തരിവളയിളകും തിരയില്‍ നിന്മൊഴികേള്‍ക്കേ

ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി

ഏഴാംകടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി

രാവിന്‍ ഈണവുമായി ആരോ പാടുമ്പോള്‍

ഒരുവെണ്മുകിലിനുമഴയിതളേകിയ

പൂന്തിരയഴകിനുമിണയഴകാമെന്നഴകേ...

അഴകേനിന്മിഴിനീര്‍മണിയീ

കുളിരി‍ല്‍ തൂവരുതേ

കരളേ നിയെന്റെ കിനാവില്‍

മുത്തു പൊഴിക്കരുതേ

പൂന്തുറയാകേ ചാകരയില്‍ മുഴുകുമ്പോള്‍

പൊന്നലചൂടി പാമരവുമിളകുമ്പോള്‍

കാലില്‍ച്ചിലമ്പാടുന്നൊരീ

തീരങ്ങള്‍ പൂകാന്‍

നീയെന്‍ക്കിനാപ്പാലാഴിയില്‍ നീരാടിവായോ

കാണാക്കടലൊടിയില്‍ മേലേ തൂമുടിയില്‍

ഒരുവെണ്മുകിലിനുമഴയിതളേകിയ

പൂന്തിരയഴകിനുമിണയഴകാമെന്നഴകേ...

അഴകേ നിന്മിഴിനീര്‍മണിയീകുളിരി‍ല്‍

തൂവരുതേ

കരളേ നിയെന്റെ കിനാവില്‍

മുത്തു പൊഴിക്കരുതേ

പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ

വിരഹവേളതന്‍ നൊമ്പരം

ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാനെന്റെ

ജീവനില്‍ പങ്കിടാം

ഒരുവെണ്മുകിലിനുമഴയിതളേകിയ

പൂന്തിരയഴകിനുമിണയഴകാമെന്നഴകാമെന്‍

അഴകേ നിന്മിഴിനീര്‍മണിയീ

കുളിരി‍ല്‍ തൂവരുതേ

കരളേ നിയെന്റെ കിനാവില്‍

മുത്തു പൊഴിക്കരുതേ

Еще от Yesudas/Raveendran/K S Chitra/mamooty

Смотреть всеlogo

Тебе Может Понравиться