menu-iconlogo
logo

Kannodu Kannoram - Version, 1

logo
Lời Bài Hát
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും

കാണാമറയത്ത് ഒളിച്ചാലും

കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്

കണ്ണിനും കണ്ണായൊരുൾകണ്ണിൻ തുമ്പത്ത്

കണ്ണീർക്കിനാവായ് തുളുമ്പി നിൽക്കും

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും

കാണാമറയത്ത് ഒളിച്ചാലും

എന്റേ കൊലുസിന്റെ ശിഞ്ചിതമൊന്നും നീ

കേട്ടതില്ലാ ഒന്നും കേട്ടതില്ലാ

എന്റേ കൊലുസിന്റെ ശിഞ്ചിതമൊന്നും നീ

കേട്ടതില്ലാ ഒന്നും കേട്ടതില്ലാ

എൻ മുടിച്ചാർത്തിലെ പിച്ചകപ്പൂമണം

തൊട്ടതില്ല നിന്നെ തൊട്ടതില്ലാ

ആരോരും കേൾക്കാത്തൊരുള്ളിലെ പ്രാവിന്റെ

വെമ്പലറിഞ്ഞു നീ ഓടിവന്നൂ

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും

കാണാമറയത്ത് ഒളിച്ചാലും

എന്തോ മറന്നുപോയ് എന്നപോലെപ്പൊഴും

തേടിവന്നു ഞാൻ തേടിവന്നൂ

എന്തോ മറന്നുപോയ് എന്നപോലെപ്പൊഴും

തേടിവന്നു ഞാൻ തേടിവന്നൂ

വെൺ മണൽ കാട്ടിലും വൻ കടൽ തന്നിലും

ഞാൻ തിരഞ്ഞൂ നിന്നെ ഞാൻ തിരഞ്ഞൂ

നിൻ വിരിമാറത്ത് ചായുന്ന നേരത്ത്

എന്നിലെ എന്നെ ഞാൻ തിരിച്ചറിഞ്ഞു

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും

കാണാമറയത്ത് ഒളിച്ചാലും

കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്

കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്

കണ്ണീർക്കിനാവായ് തുളുമ്പി നിൽക്കും

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും

കാണാമറയത്ത് ഒളിച്ചാലും

Kannodu Kannoram - Version, 1 của Ramesh Narayan/Shreya Ghoshal - Lời bài hát & Các bản Cover