menu-iconlogo
huatong
huatong
afsal-kanneer-padam-cover-image

kanneer padam

Afsalhuatong
เนื้อเพลง
บันทึก
ഇല്ല പൊന്നെ ജീവിതം

ഷഹനായി മൂളി നൊമ്പരം

എന്റെ കളിമൺ കോട്ടയും

ഉടയുന്നു തോരാ മാരിയിൽ

ജന്മത്തിലാദ്യം കിതാബിലെഴുതി

എല്ലാമറിയും ഉടയോനേ

ഞാനറിഞ്ഞില്ല എന്നെയും വിട്ടു

നീ പോകുമെന്ന് റാണിയെ

തമ്പുരാനേ കേൾക്കണേ നീ

എന്റെ നോവിൻ ഈ വിലാപം

എന്നെ നീയിന്നേകനാക്കി

പോയ്മറഞ്ഞോ ഓമലേ

എന്റെ ഓമലേ ....

റബ്ബി യാ മന്നാൻ ..

ഖുബുതു യാ റഹ്‌മാൻ

സാല ഐനൈനീ

ജിഹ്ത്തു യാ സുബ്ഹാൻ

അശ്ഹറു ഫി കുല്ലി ലീ

അഫ്തശൂഫി കുല്ലി ഹൗലീ

ഐന അൻത യാ ഹബീബി

അൻത യാ മൗലായാ...

കണ്ണീർ പാടം കൊയ്യും നേരം

റബ്ബേ എന്നൊരു തേങ്ങൽ

വെണ്ണീറാകും ഖൽബും കൊണ്ടേ

വന്നേ ഞാനീ രാവിൽ

എങ്ങു പോയി സുബ്ഹാനെ നീ

ഇടനെഞ്ചു പൊട്ടി പാടി ഞാൻ

കണ്ണ് മൂടി പോകയായി

ഇരുളിലൊരു ചെറു തിരിയിലുണരും

അമ്പിളി കതിരാകണേ

കണ്ണീർ പാടം കൊയ്യും നേരം

റബ്ബേ എന്നൊരു തേങ്ങൽ

വെണ്ണീറാകും ഖൽബും കൊണ്ടേ

വന്നേ ഞാനീ രാവിൽ

เพิ่มเติมจาก Afsal

ดูทั้งหมดlogo

อาจถูกใจคุณ