സുബ്‌ഹാനക ലാഇല്‍മലനാ..
ഇല്ലാമാ..അല്ലംത്തനാ..
ഇന്നക അന്‍ത്തല്‍ ഹലീമുല്‍ഹഖീം...
കണ്ണീരില്‍ മുങ്ങി ഞാന്‍
കെകൾ നീടുന്നു പെരിയോനേ..
കരളിന്‍റെ നോവുകൾ എല്ലാം
കാണുന്ന ഫര്‍ദ്ദാനേ..
ദണ്ണങ്ങൾ തീര്‍ത്ത്
സലാമത്തേകണേ ഹന്നാനേ..
ദു:ഖത്തിന്‍ മാറാല നീക്കിടേണേ സുബ്‌ഹാനേ..
കണ്ണീരില്‍ മുങ്ങി ഞാന്‍
കെകൾ നീടുന്നു പെരിയോനേ..
കരളിന്‍റെ നോവുകൾ എല്ലാം
കാണുന്ന ഫര്‍ദ്ദാനേ..
മാനസം തേങ്ങും റുകൂഇലും
പിന്നെ സുജൂദിലും..
മന്നാനെ കണ്ണീരാനെറ്റെ നിസ്കാര പായേലും..
മാനസം തേങ്ങും റുകൂഇലും
പിന്നെ സുജൂദിലും..
മന്നാനെ കണ്ണീരാനെറ്റെ നിസ്കാര പായേലും..
എണ്ണിയാല്‍ തീരാത്ത പാപം
പേറി തളര്‍ന്നു ഞാന്‍..
എല്ലാമറിഞ്ഞപ്പോൾ
മാപ്പിന്നായിരവോതും ഞാന്‍...
കണ്ണീരില്‍ മുങ്ങി ഞാന്‍
കെകൾ നീടുന്നു പെരിയോനേ..
കരളിന്‍റെ നോവുകൾ എല്ലാം
കാണുന്ന ഫര്‍ദ്ദാനേ..
ഞാനെന്ന ഭാവത്താല്‍
ഖല്‍ബില്‍ കേറി ഇബ്‌ലീസ്..
ജ്ഞാനമതില്ലാതെ കാട്ടിപ്പോയ് പല നാമൂസ്..
ഞാനെന്ന ഭാവത്താല്‍
ഖല്‍ബില്‍ കേറി ഇബ്‌ലീസ്..
ജ്ഞാനമതില്ലാതെ കാട്ടിപ്പോയ് പല നാമൂസ്..
ഓരോരോ കാലടി ഖബറിലേയ്‌ക്കാണെന്ന്
ഓര്‍ക്കാതെ..
ഓടി തളര്‍ന്നു ഞാന്‍
തെറ്റിന്‍ പാതയില്‍ വല്ലാതെ..
കണ്ണീരില്‍ മുങ്ങി ഞാന്‍
കെകൾ നീടുന്നു പെരിയോനേ..
കരളിന്‍റെ നോവുകൾ എല്ലാം
കാണുന്ന ഫര്‍ദ്ദാനേ..
അള്ളാ നീയ്യല്ലാതെ ആരുമില്ലോരു കാവല്..
അലിവിന്‍റെ നീരിന്നായ്
തേടുമീ വേഴാമ്പല്..
അള്ളാ നീയ്യല്ലാതെ ആരുമില്ലോരു കാവല്..
അലിവിന്‍റ്റെ നീരിന്നായ്
തേടുമീ വേഴാമ്പല്..
അളവറ്റ കാരുണ്യം നല്‍കീടേണേ നീ ഓശാരം..
അര്‍ഹമുറാഹീമെ കാട്ടീതാ
അറിവിന്‍ പൂന്താനം..
കണ്ണീരില്‍ മുങ്ങി ഞാന്‍
കെകൾ നീട്ടുന്നു പെരിയോനേ..
കരളിന്‍റെ നോവുകൾ എല്ലാം
കാണുന്ന ഫര്‍ദ്ദാനേ..
ദണ്ണങ്ങള്‍ തീര്‍ത്ത്
സലാമത്തേകണേ ഹന്നാനേ..
ദു:ഖത്തിന്‍ മാറാല നീക്കിടേണേസുബ്‌ഹാനേ..