കാറ്ററിയില്ല കടലറിയില്ല
അലയുംതിരയുടെ വേദന
അലയുംതിരയുടെ വേദന
കാറ്ററിയില്ല കടലറിയില്ല
അലയുംതിരയുടെ വേദന
അലയുംതിരയുടെ വേദന
തീർഥയാത്രകൾ പോയാലും ചെന്നു
തീരങ്ങളോടു പറഞ്ഞാലും
കരുണയില്ലാത്തൊരീ ലോകത്തിലാരും
തിരിഞ്ഞുനോക്കുകയില്ലല്ലോ
തിരിഞ്ഞുനോക്കുകയില്ലല്ലോ
കാറ്ററിയില്ല കടലറിയില്ല
അലയുംതിരയുടെ വേദന
അലയുംതിരയുടെ വേദന
നീരാവിപൊങ്ങുകയാണല്ലോ കരൾ
നീറിപ്പുകയുകയാണല്ലോ
ഒരുമഴവില്ലായി മാനത്തൊരുനാൾ
വിരിഞ്ഞു നിൽക്കുമീ വേദനകൾ
വിരിഞ്ഞു നിൽക്കുമീ വേദനകൾ
കാറ്ററിയില്ല കടലറിയില്ല
അലയുംതിരയുടെ വേദന
അലയുംതിരയുടെ വേദന