menu-iconlogo
huatong
huatong
g-venugopal-aakaashagopuram-cover-image

Aakaashagopuram

G. Venugopalhuatong
acbjihaohuatong
เนื้อเพลง
บันทึก
ആകാശഗോപുരം പൊന്‍മണിമേടയായ്

അഭിലാഷഗീതകം സാഗരമായ്

ആകാശഗോപുരം പൊന്‍മണിമേടയായ്

അഭിലാഷഗീതകം സാഗരമായ്

ഉദയരഥങ്ങള്‍ തേടി വീണ്ടും മരതകരാഗസീമയില്‍

സ്വര്‍ണ്ണപ്പറവ പാറി നിറമേഘച്ചോലയില്‍

വര്‍ണ്ണക്കൊടികളാടി തളിരോലക്കൈകളില്‍

ആകാശഗോപുരം പൊന്‍മണിമേടയായ്

തീരങ്ങള്‍ക്കു ദൂരെ

വെണ്‍മുകിലുകള്‍ക്കരികിലായ്

അണയുംതോറുമാര്‍ദ്രമാകുമൊരു താരകം

ീരങ്ങള്‍ക്കു ദൂരെ

വെണ്‍മുകിലുകള്‍ക്കരികിലായ്

അണയുംതോറുമാര്‍ദ്രമാകുമൊരു താരകം

ഹിമജലകണം കണ്‍കോണിലും

ശുഭസൗരഭം അകതാരിലും

മെല്ലെത്തൂവി ലോലഭാവമാര്‍ന്ന നേരം

ആകാശഗോപുരം പൊന്‍മണിമേടയായ്

സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലില്‍

നിഴലാടുന്ന കപടകേളിയൊരു നാടകം

വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലില്‍

നിഴലാടുന്ന കപടകേളിയൊരു നാടകം

കണ്‍നിറയുമീ പൂത്തിരളിനും

കര മുകരുമീ പൊന്മണലിനും

അഭയം നല്‍കുമാര്‍ദ്രഭാവനാജാലം

ആകാശഗോപുരം പൊന്‍മണിമേടയായ്

അഭിലാഷഗീതകം സാഗരമായ്

ഉദയരഥങ്ങള്‍ തേടി വീണ്ടും മരതകരാഗസീമയില്‍

സ്വര്‍ണ്ണപ്പറവ പാറി നിറമേഘച്ചോലയില്‍

വര്‍ണ്ണക്കൊടികളാടി തളിരോലക്കൈകളില്‍

ആകാശഗോപുരം പൊന്‍മണിമേടയായ്

เพิ่มเติมจาก G. Venugopal

ดูทั้งหมดlogo

อาจถูกใจคุณ