menu-iconlogo
logo

Ente Vinnil Vidarum Nilaave

logo
เนื้อเพลง
ല ല്ല ല്ല ല്ല ല്ല ല്ല ല്ല ല്ല ലാ ലാ

ല ല്ല ല്ല ല്ല ല്ല ല്ല ല്ല ല്ല ലാ ലാ

ലാ ല ല്ലാ ലാ ല ല്ലാ ലാ ല ല്ലാ

ലാ ല ലാ ല ല ലാ ല ല ലാ...

എന്റെ വിണ്ണില്‍ വിടരും നിലാവേ

എന്നും ഉള്ളില്‍ വിരിയും കിനാവേ

മോഹങ്ങള്‍ രാഗങ്ങള്‍ പകരുമ്പോള്‍

നിന്നെയോര്‍ത്തൊരു ഗാനമിതാ

എന്റെ വിണ്ണില്‍ വിടരും നിലാവേ

എന്നും ഉള്ളില്‍ വിരിയും കിനാവേ

മഞ്ഞുമ്മയേകുന്ന മലര്‍വനമൊന്നില്‍

ഞാനൊരു കൂട് കൂട്ടും

മേഘങ്ങള്‍ നല്‍കുന്ന പൊന്‍ തൂവലാലെ

ഞാനതലങ്കരിക്കും

പൂവിടും എന്‍ സാഫല്യമേ

പൂ തൊഴും പൊന്‍ ലാവണ്യമേ

നീ വരൂ എന്‍ ആരോമലേ

എന്നും ഇനിയെന്നും കൂട്ടിരിക്കാം

എന്റെ വിണ്ണില്‍ വിടരും നിലാ..വേ

എന്നും ഉള്ളില്‍ വിരിയും കിനാവേ

ഓളങ്ങള്‍ തഴുകുന്ന താമരയിലയില്‍

ഞാന്‍ നിന്റെ പേ..രെഴുതും

വാനവും ഭൂമിയും സാക്ഷികളാകെ

ഞാന്‍ നിന്നെ സ്വീകരിക്കും

താരിടും എന്നനുരാഗമേ

തേന്‍ തരും പൊന്‍ വാസന്തമേ

നീ വരൂ എന്‍ സായൂജ്യമേ

തമ്മില്‍ ആശകള്‍ പങ്കുവയ്ക്കാം

എന്റെ വിണ്ണില്‍ വിടരും നിലാവേ

എന്നും ഉള്ളില്‍ വിരിയും കിനാവേ

മോഹങ്ങള്‍ രാഗങ്ങള്‍ പകരുമ്പോള്‍

നിന്നെയോര്‍ത്തൊരു ഗാനമിതാ

എന്റെ വിണ്ണില്‍ വിടരും നിലാ..വേ

എന്നും ഉള്ളില്‍ വിരിയും കിനാ..വേ

Ente Vinnil Vidarum Nilaave โดย K. J. Yesudas/K. S. Chithra – เนื้อเพลง & คัฟเวอร์