ഏലമണികള്‍ ചൂരുപകരും ഏഴിലം പാലയും
പാലനിഴലില്‍ പീലിയുഴിയും പാപ്പനം മൈനയും
മൈനപാടൂം നാട്ടുചാറ്റും
ഏറ്റുനില്‍ക്കും പൊയ്കയും
പൊയ്കയോരം തുണ്ടുചുണ്ടില്‍
പൂക്കള്‍ നുള്ളും യാമവും
അതിമനോഹരം രതിമദാലസം
പ്രണയ സംഗമം ഹാ ഹാ ഹൃദയബന്ധനം....
താഴ്വാരം മണ്‍പൂവേ
തീകായും പെണ്‍പൂവേ
മൂടല്‍ മഞ്ഞുമായ് ഓടും തെന്നലായ്
തേടീ നിന്നെയെന്‍ ആരാമങ്ങളില്‍ ഞാന്‍
ഓരോരോ രാത്രിയും
ഓരോരോ മാത്രയും
താഴ്വാരം മണ്‍പൂവേ
തീകായും പെണ്‍പൂവേ