ചന്ദ്രികയിലലിയുന്നു....
ചന്ദ്രകാന്തം....
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നെൻ ജീവരാഗം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നെൻ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിൻ മിഴിയിലലിയുന്നെൻ ജീവമേഘം
താരകയോ നീലത്താമരയോ
നിൻ താരണി കണ്ണിൽ
കതിർ ചൊരിഞ്ഞു
വർണ്ണ മോഹമോ
പോയ ജന്മപുണ്യമോ
നിൻ മാനസത്തിൽ
പ്രേമ മധു പകർന്നു
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നെൻ ജീവരാഗം