വിരഹങ്ങളേകീ ചെന്തീ മഴ
അഭിലാഷമാകെ മായാ മഴ
സാന്ത്വനം പെയ്തു കനിവിൻ മഴ
മൌനങ്ങൾ പാടീ ഒളിനീർ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു
പുലരി മഞ്ഞിൻ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു
പുലരി മഞ്ഞിൻ മഴ
സ്വരമഴ ആ..ആ..ആ...
പ്രണയ മണി തൂവൽ പൊഴിയും പവിഴ മഴ
മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധർവ ഗാനമീ മഴ
തോരാത്ത മോഹമീ മഴ ഗന്ധർവ ഗാനമീ മഴ
അദ്യാനുരാഗ രാമഴ.....