menu-iconlogo
logo

Palavattom Pookkalam

logo
เนื้อเพลง
പലവട്ടം പൂക്കാലം വഴിതെറ്റി

പോയിട്ടങ്ങൊരുനാളും

പൂക്കാമാങ്കൊമ്പില്‍

പ്രിയമുള്ളോരാളാരോ

വരുവാനുണ്ടെന്ന്

പൂങ്കുയിലൊന്നു പാടി പറഞ്ഞു

പൂങ്കുയിലൊന്നു പാടി പറഞ്ഞു

നിനയാത്ത നേരത്തെന്‍

പടിവാതിലില്‍ ഒരു

പദവിന്യാസം കേട്ടപോലെ

വരവായാലൊരുനാളും

പിരിയാത്ത മധുമാസം

ഒരു മാത്ര കൊണ്ടുവന്നല്ലോ

ഒരു മാത്ര കൊണ്ടുവന്നല്ലോ

കൊതിയോടെ ഓടിപ്പോയ്‌

പടിവാതിലില്‍ ചെന്നെന്‍

മിഴി രണ്ടും നീട്ടുന്ന നേരം

നിറയെ തളിര്‍ക്കുന്നു

പൂക്കുന്നു കായ്ക്കുന്നു

കനവിന്റെ തേന്മാവിന്‍ കൊമ്പ്

എന്റെ കരിളിലെ

തേന്മാവിന്‍ കൊമ്പ്

Palavattom Pookkalam โดย K. J. Yesudas – เนื้อเพลง & คัฟเวอร์