പാതിരാ പുള്ളുണര്‍ന്നു
പരല്‍മുല്ല കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലെ... കാറ്റുണര്‍ന്നു..
പാതിരാ പുള്ളുണര്‍ന്നു
പരല്‍മുല്ല കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലെ... കാറ്റുണര്‍ന്നു..
താമര പൂങ്കൊടീ.. തങ്ക ചിലമ്പൊലീ..
നീ മാത്രം ഉറക്കമെന്തേ.. പിണക്കമെന്തേ..
പാതിരാ പുള്ളുണര്‍ന്നു
പരല്‍മുല്ല കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലെ... കാറ്റുണര്‍ന്നു..
ചന്ദന ജാലകം തുറക്കൂ..
നിന്‍ ചെമ്പക പൂമുഖം വിടര്‍ത്തൂ...
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ..ഈ..
നാട്ടുമാഞ്ചോട്ടില്‍ വന്നിരിയ്ക്കൂ..
അഴകുഴിയും.. മിഴികളുമാ..യ്
കുളിരണിയും.. മൊഴികളുമാ..യ്
ഒരു മാത്രയെന്നെയും ക്ഷണിയ്ക്കൂ..
ഈ രാത്രി ഞാന്‍ മാത്രമാ..യ്
പാതിരാ പുള്ളുണര്‍ന്നു
പരല്‍മുല്ല കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലെ... കാറ്റുണര്‍ന്നു..
അഞ്ജനക്കാവിലെ നടയില്‍..ഞാൻ..
അഷ്ടപദീലയം കേട്ടൂ..
അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍..നീ..
ആര്‍ദ്രയാം രാധയായ് തീര്‍ന്നു
പുഴയൊഴുകും.. വഴിയരികില്‍..
രാക്കടമ്പിന്‍.. പൂമഴയില്‍...
മുരളികയൂതി ഞാന്‍ നില്‍പ്പൂ..
പ്രിയമോടെ വരുകില്ലയോ...
പാതിരാ പുള്ളുണര്‍ന്നു
പരല്‍മുല്ല കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലെ... കാറ്റുണര്‍ന്നു..
താമര പൂങ്കൊടീ.. തങ്ക ചിലമ്പൊലീ..
നീ മാത്രം ഉറക്കമെന്തേ.. പിണക്കമെന്തേ..
പാതിരാ പുള്ളുണര്‍ന്നു
പരല്‍മുല്ല കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലെ... കാറ്റുണര്‍ന്നു....