menu-iconlogo
logo

Rathinkal Poothali

logo
เนื้อเพลง
രാത്തിങ്കൾ പൂത്താലി ചാർത്തി

കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി

രാത്തിങ്കൾ പൂത്താലി ചാർത്തി

കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി

നാലില്ലക്കോലായിൽ പൂവേളിപുൽപ്പായിൽ

നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍

നറുജപതീർത്ഥമായ് നീ നിറഞ്ഞു...

രാത്തിങ്കൾ പൂത്താലി ചാർത്തി

കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി

പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ

പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്

പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ

പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്

നോവുകൾ മാറാല മൂടും മനസ്സിന്റെ

മച്ചിലെ ശ്രീദേവിയാക്കി..

മംഗലപ്പാലയിൽ മലർക്കുടമായ്

മണിനാഗക്കാവിലെ മൺവിളക്കായ്...

രാത്തിങ്കൾ പൂത്താലി ചാർത്തി

കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി