എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ
നിന്‍ നീലാമ്പല്‍ക്കണ്ണില്‍...
എന്നെക്കിനാക്കണ്ടു
തെന്നിത്തുടിയ്‌ക്കുന്ന
പൊൻമീനെ കാണാൻ..
എണ്ണത്തിരി വിളക്കാളിതെളിഞ്ഞൊരെൻ
നീലാമ്പല്‍ക്കണ്ണില്‍...
നിന്നെക്കിനാക്കണ്ടു
തെന്നിത്തുടിയ്‌ക്കുന്ന
പൊൻമീനെ കാണാൻ..
കൈകുമ്പിളിലെ പൈ പാലമൃതേ...
വാർതിങ്കളിലെ പൊൻ മാൻകുരുന്നേ..
ഒരു നേരം കാണാഞ്ഞാൽ കഥയൊന്നും
ചൊല്ലാഞ്ഞാൽ കരളോരം തിരതല്ലും കർക്കടവാവ്.
തൈമാവിന്‍ തണലില്‍...തളിരുണ്ണും മൈനേ..
വരിനെല്ലിന്‍കതിരാല്‍വിരുന്നൂട്ടാം നിന്നെ
ചിം ചിഞ്ചില ചിം പൂ
പുഞ്ചിരികൊഞ്ചലുമായ്
ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ്
ഉത്രാട കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്
തൈമാവിന്‍ തണലില്‍...തളിരുണ്ണും മൈനേ
വരിനെല്ലിന്‍കതിരാല്‍വിരുന്നൂട്ടാം
നിന്നെ