menu-iconlogo
logo

devi kshethra nadayil

logo
เนื้อเพลง
ചിത്രം പല്ലവി

രചന പരത്തുള്ളി രവീന്ദ്രന്‍

സംഗീതം കണ്ണൂര്‍ രാജന്‍

പാടിയത് യേശുദാസ്

ദേവീ ക്ഷേത്ര നടയില്‍

ദീപാരാധന വേളയില്‍

ദേവീ ക്ഷേത്ര നടയില്‍

ദീപാരാധന വേളയില്‍

ദീപസ്തംഭം തെളിയിച്ചു നില്‍ക്കും

ദേവികേ നീയൊരു കവിത

തൃസന്ധ്യ എഴുതിയ കവിത

ദേവീ ക്ഷേത്ര നടയില്‍

ദീപാരാധന വേളയില്‍

ആലിലത്തട്ടിലൊരായിരം പൂവുമായ്‌

ആരാധനയ്ക്കായ് വന്നവളേ

അതിലൊരു തുളസിക്കതിര്‍ നിന്‍റെ മുടിയില്‍

അറിയാതെ ഞാനൊന്നണിയിക്കട്ടേ

ദേവീ ക്ഷേത്ര നടയില്‍

ദീപാരാധന വേളയില്‍

ആവണിത്തെന്നല്‍പോലെന്‍മനോവാടിയില്‍

ആത്മസഖീ നീ ഒഴുകി വരൂ

തളിരില കൈയ്യാല്‍ തഴുകും നേരം

അനുഭൂതിയില്‍ ഞാനലിഞ്ഞു ചേരും

ദേവീ ക്ഷേത്ര നടയില്‍

ദീപാരാധന വേളയില്‍

ദീപസ്തംഭം തെളിയിച്ചു നില്‍ക്കും

ദേവികേ നീയൊരു കവിത

തൃസന്ധ്യ എഴുതിയ കവിത

devi kshethra nadayil โดย K.J YESUDAS – เนื้อเพลง & คัฟเวอร์