സന്യാസിനീ ...... ഓ .. ഓ.. ഓ....ഓ..
സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാ പുഷ്പവുമായ് വന്നു..
ആരും തുറക്കാത്ത പൂമുഖ വാതിലിൽ
അന്യനെ പോലെ ഞാൻ നിന്നു
സന്യാസിനീ .... ഓ .. ഓ.. ഓ....ഓ..
നിന്റെ ദുഖാർദ്രമാം മൂകാശ്രു ധാരയിൽ..
എന്റെ സ്വപ്നങ്ങളലിഞ്ഞു
സഗദ്ഗദം ... എന്റെ മോഹങ്ങൾ മരിച്ചു
നിന്റെ ദുഖാർദ്രമാം മൂകാശ്രു ധാരയിൽ..
എന്റെ സ്വപ്നങ്ങളലിഞ്ഞു
സഗദ്ഗദം ... എന്റെ മോഹങ്ങൾ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ
വീണെൻറെയീ പൂക്കൾ കരിഞ്ഞു..
രാത്രി ... പകലിനോടെന്നപോലെ ..
യാത്ര ചോദിപ്പൂ ...... ഞാൻ ..
സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാ പുഷ്പവുമായ് വന്നു..
നിന്റെ ഏകാന്തമാം ഓർമ്മതൻ വീഥിയിൽ
എന്നെയെന്നെങ്കിലും കാണും
ഒരിക്കൽ നീ എന്റെ കാൽപാടുകൾ കാണും..
നിന്റെ ഏകാന്തമാം ഓർമ്മതൻ വീഥിയിൽ
എന്നെയെന്നെങ്കിലും കാണും
ഒരിക്കൽ നീ എന്റെ കാൽപാടുകൾ കാണും..
അന്നുമെൻ ആത്മാവ് ..
നിന്നോടു മന്ത്രിക്കും..
നിന്നെ ഞാൻ സ്നേഹിച്ചിരുന്നു
രാത്രി ... പകലിനോടെന്നപോലെ ..
യാത്ര ചോദിപ്പൂ ...... ഞാൻ ..
സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാ പുഷ്പവുമായ് വന്നു..
ആരും തുറക്കാത്ത പൂമുഖ വാതിലിൽ
അന്യനെ പോലെ ഞാൻ നിന്നു
സന്യാസിനീ .... ഓ .. ഓ.. ഓ....ഓ..