menu-iconlogo
logo

Angu Vaana Konilu

logo
เนื้อเพลง
അങ്ങു വാന കോണില്

അങ്ങു വാന കോണില്..

മിന്നി നിന്നൊര~മ്പിളി

അമ്പിളിക്കലക്കുള്ളില്

ചോര കണ്മുയൽ.....

ഇങ്ങു നീല തുരുത്തില്

നീർ പരപ്പിൽ നിഴലിടും

അമ്പിളിക്കലക്കുള്ളില്

ആമ കുഞ്ഞനോ....

ആമ കുറുമ്പനന്ന്..

നെഞ്ചത്ത് വെറ്റില ചെല്ലവുമായ്

താനേ വലിഞ്ഞു കേറി,

തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ..

താര കൊളുത്തുള്ളോരാ

ചേലൊക്കും വെറ്റിലചെല്ലത്തിലോ...

ഭൂമിയപ്പാടെ മൂടും

അത്രയും വെറ്റില ഇട്ടു വയ്ക്കാം-

കുഞ്ഞിളം വാവേ കഥ കേട്ട്

മെല്ലേ മിഴി പൂട്ട് മാറിൽ, ചൂടിൽ,

ഉറങ്ങ്... ഉറങ്ങ്...

പൊന്നേ.. തളരാതെ

ഓമൽ ചിരിയോടെ കൊഞ്ചി

കളിയാടി വളര്.. വളര്.....

ഊഉം..... ഉം.ഉം ഉം ....

ഊഉം..... ഉം.ഉം ഉം ....

ഊഉം..... ഉം.ഉം ഉം ....

ഉറങ്ങ്.... ഉറങ്ങ്......

ഊഉം..... ഉം.ഉം ഉം ....

ഊഉം..... ഉം.ഉം ഉം ....

ഊഉം..... ഉം.ഉം ഉം ....

ഉറങ്ങ്.... ഉറങ്ങ്......

ആലാപനം :- വൈക്കം വിജയലക്ഷ്മി

ആഅ ആഅ ആഅ ആഅ

ഏഎ ഏഎ ഏഎ ഏഎ ഏഎ

നീ നട~ന്നു പോകുമാ..

നീണ്ടു നീണ്ട പാതയിൽ

കൈ വിരൽ~ പിടിക്കുവാൻ

കൂടെ ആരിനീ...

ആ ആ ആ.. ആ ആ ആ..

ആ ആ ആ.. ആ ആ ആ..

എതിരെ നി~ന്നതേതുമേ

താനെ അങ്ങു നീക്കുവാൻ

ചാലു തീർത്തുമെത്തുമേ

നീരോഴുക്കുകൾ....

തൊട്ടു തലോടിക്കൊണ്ട്

കാറ്റില്ലേ നൊമ്പരം മാറ്റിടുവാൻ

ആകാശ നക്ഷത്രങ്ങൾ

ദിക്കെല്ലാം തെറ്റാതെ കാട്ടിത്തെരും...

ചൂടുന്നിരുട്ടകറ്റാൻ

തീയെന്നും മുന്നിൽ തെളിഞ്ഞുണരും

നീയെന്ന വിത്തെടുത്തു

മണ്ണൊരു കാടാക്കി മാറ്റിത്തരും-

കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലേ

മിഴി പൂട്ട് മാറിൽ, ചൂടിൽ,

ഉറങ്ങ്... ഉറങ്ങ്...

പൊന്നേ.. തളരാതെ

ഓമൽ ചിരിയോടെ കൊഞ്ചി

കളിയാടി വളര്.. വളര്.....

ഉയർന്ന് വാ....ഉയർന്ന് വാ...

കഥകളേ നീ ഉടച്ചു വാ...

ഉയർന്ന് വാ....ഉയർന്ന് വാ...

Angu Vaana Konilu โดย Manu Manjith/Dhibu Ninan Thomas – เนื้อเพลง & คัฟเวอร์