menu-iconlogo
huatong
huatong
avatar

Poomuthole

Niranj Sureshhuatong
terrazone1huatong
เนื้อเพลง
บันทึก
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ

ഞാൻ മഴയായി പെയ്തേടീ...

ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...

മാറത്തുറക്കാനിന്നോളം തണലെല്ലാം

വെയിലായിക്കൊണ്ടെടീ...

മാനത്തോളം മഴവില്ലായ് വളരേണം എന്മണീ...

ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം

പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം

കനിയേ ഇനിയെൻ കനവിതളായ് നീ.. വാ...

നിധിയേ മടിയിൽ പുതുമലരായ് വാ.. വാ...

പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ

ഞാൻ മഴയായി പെയ്തേടീ..

ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ..

ആരും കാണാ മേട്ടിലെ

തിങ്കൾ നെയ്യും കൂട്ടിലെ

ഈണക്കുയിൽ പാടും പാട്ടിൻ

താളം പകരാം…

പേര്മണിപ്പൂവിലെ

തേനോഴുകും നോവിനെ

ഓമൽച്ചിരി നൂറും നീർത്തി

മാറത്തൊതുക്കാം..

സ്നേഹക്കളിയോടമേറി നിൻ

തീരത്തെന്നും കാവലായ്

മോഹക്കൊതിവാക്കു തൂകി

നിൻ ചാരത്തെന്നും ഓമലായ്

എന്നെന്നും കണ്ണേ നിൻ കൂട്ടായ്..

നെഞ്ചിൽ പുഞ്ചിരി തൂകുന്ന

പൊന്നോമൽ പൂവുറങ്ങ്…

പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ

ഞാൻ മഴയായി പെയ്തേടീ..

ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ..

മാറത്തുറക്കാനിന്നോളം

തണലെല്ലാം വെയിലായിക്കൊണ്ടെടീ….

മാനത്തോളം മഴവില്ലായ് വളരേണം എന്മണീ..

ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം

പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം

കനിയേ ഇനിയെൻ കനവിതളായ് നീ.. വാ..

നിധിയേ മടിയിൽ പുതുമലരായ് വാ.. വാ…

เพิ่มเติมจาก Niranj Suresh

ดูทั้งหมดlogo

อาจถูกใจคุณ