menu-iconlogo
huatong
huatong
avatar

Ente khalbile malayalam full

Shafi Kollamhuatong
rickpressonhuatong
เนื้อเพลง
บันทึก
എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല

പാട്ടുകാരാ

തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും

അത്തറൊന്നു വേണ്ടേ...

എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ

തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും

അത്തറൊന്നു വേണ്ടേ

അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ,

സുൽത്താന്റെ ചേലുകാരാ

നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ...

നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാന്‍..

നിന്റെ നെഞ്ചിലെ ദഫു മുട്ടുമായ് എന്നുമെന്റെയാ.. വാന്‍

ഒപ്പനയ്ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ

ഒപ്പനയ്ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ

എന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവച്ചുവെന്നോ...

എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ

തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും

അത്തറൊന്നു വേണ്ടേ

അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ,

സുൽത്താന്റെ ചേലുകാരാ

തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ....

തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ പൊട്ടുമെന്നപോലേ

തൊട്ടടുത്തുനീ നിന്നുവെങ്കിലും കൈതൊടാഞ്ഞതെന്തേ

ലാളനങ്ങളിൽ മൂളുവാൻ, കൈത്താളമിട്ടൊന്നു പാടുവാൻ..

ലാളനങ്ങളിൽ മൂളുവാൻ, കൈത്താളമിട്ടൊന്നു പാടുവാൻ

എത്രവട്ടമെൻ കാൽചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ...

എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ

തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും

അത്തറൊന്നു വേണ്ടേ

അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ,

സുൽത്താന്റെ ചേലുകാരാ

എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ

തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും

അത്തറൊന്നു വേണ്ടേ

അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ,

സുൽത്താന്റെ ചേലുകാരാ

เพิ่มเติมจาก Shafi Kollam

ดูทั้งหมดlogo

อาจถูกใจคุณ