menu-iconlogo
logo

Kaatte Kaatte

logo
เนื้อเพลง
കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു്

പാട്ടും മൂളി വന്നോ...

പാട്ടും മൂളി വന്നോ...

ഞാലിപ്പൂങ്കദളിവാഴപ്പൂക്കളില്‍

ആകെ തേന്‍ നിറഞ്ഞോ...

ആകെ തേന്‍ നിറഞ്ഞോ...

ആറ്റു് നോറ്റ ഈ കാണാമരത്തിനു്

പൂവും കായും വന്നോ...

മീനത്തീവെയിലിന്‍ ചൂടില്‍ തണുതണെ

തൂവല്‍ വീശി നിന്നോ...

തൂവല്‍ വീശി നിന്നോ...

ഇന്നലെ എങ്ങോ പോയ്മറഞ്ഞു

ഇന്നൊരു സ്വപ്നം കൂടെ വന്നൂ...

വെന്തു കരിഞ്ഞൊരു ചില്ലകളില്‍

ചെന്തളിരിന്‍ തല പൊന്തി വന്നൂ...

കുഞ്ഞിളം കൈ വീശി വീശി

ഓടിവായോ...പൊന്നുഷസ്സേ...

കിന്നരിക്കാന്‍ ഓമനിക്കാന്‍

മുത്തണിപ്പൂം തൊട്ടിലാട്ടി

കാതില്‍ തേന്മൊഴി ചൊല്ലാമോ...

കാറ്റേ....കാറ്റേ.....

കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു്

പാട്ടും മൂളി വന്നോ...

ഞാലിപ്പൂങ്കദളി വാഴപ്പൂക്കളില്‍

ആകെ തേന്‍ നിറഞ്ഞോ...

ആകെ തേന്‍ നിറഞ്ഞോ...

ആ...ആ....ആ....ആ...

വിണ്ണിലെ മാരിക്കാറൊഴിഞ്ഞു

വെള്ളിനിലാവിന്‍ തേരു വന്നൂ

പുത്തരിപ്പാടം പൂത്തുലഞ്ഞു

വ്യാകുലരാവിന്‍ കോളൊഴിഞ്ഞൂ

ഇത്തിരിപ്പൂ മൊട്ടു പോലെ

കാത്തിരിപ്പൂ കൺ വിരിയാന്‍

തത്തി വരൂ...കൊഞ്ചി വരൂ...

തത്തകളേ...അഞ്ചിതമായ്...

നേരം നല്ലതു് നേരാമോ ...

കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു്

പാട്ടും മൂളി വന്നോ...

ഞാലിപ്പൂങ്കദളി വാഴപ്പൂക്കളില്‍

ആകെ തേന്‍ നിറഞ്ഞോ...

ആറ്റു് നോറ്റ ഈ കാണാമരത്തിനു്

പൂവും കായും വന്നോ...

മീനത്തീവെയിലിന്‍ ചൂടില്‍ തണുതണെ

തൂവല്‍ വീശി നിന്നോ...

തൂവല്‍ വീശി നിന്നോ...

തൂവല്‍ വീശി നിന്നോ...

തൂവല്‍ വീശി നിന്നോ...

Kaatte Kaatte โดย Vaikom Vijayalakshmi/G. Sreeram – เนื้อเพลง & คัฟเวอร์