menu-iconlogo
huatong
huatong
avatar

Thazhampoo Manamulla

A. M. Rajahhuatong
migisow007huatong
Şarkı Sözleri
Kayıtlar
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ

തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ....

പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല

കാമിനി നിന്നെ ഞാൻ ഉറക്കുകില്ല

താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ

തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ..

പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല...

കാമിനി നിന്നെ ഞാൻ ഉറക്കുകില്ല..

താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ

തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ….

ആരും കാണാത്തൊരന്തപ്പുരത്തിലെ

ആരാധനാ മുറി തുറക്കും ഞാന്

ആരും കാണാത്തൊരന്തപ്പുരത്തിലെ

ആരാധനാ മുറി തുറക്കും ഞാന്

ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോൾ

നീലക്കാർവർണ്ണനായ് നിൽക്കും ഞാൻ

ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോൾ

നീലക്കാർവർണ്ണനായ് നിൽക്കും ഞാൻ

താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ

തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ

എതോ കിനാവിലെ ആലിംഗനത്തിലെ

എകാന്ത രോമാഞ്ചമണിഞ്ഞവളേ

എതോ കിനാവിലെ ആലിംഗനത്തിലെ

എകാന്ത രോമാഞ്ചമണിഞ്ഞവളേ

ഓമനച്ചുണ്ടിലെ പുഞ്ചിരി പൂക്കളിൽ

പ്രേമത്തിൻ സൗരഭം തൂകും ഞാൻ

ഓമനച്ചുണ്ടിലെ പുഞ്ചിരി പൂക്കളിൽ

പ്രേമത്തിൻ സൗരഭം തൂകും ഞാൻ

താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ

തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ

പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല

കാമിനി നിന്നെ ഞാൻ ഉറക്കുകില്ല

താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ

തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ….

A. M. Rajah'dan Daha Fazlası

Tümünü Görlogo

Beğenebilirsin