menu-iconlogo
logo

nale ee peetha pushpangal

logo
avatar
Araylogo
thewankhfutdfgk..logo
Uygulamada Söyle
Şarkı Sözleri
നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും

കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?..

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ

താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും

നിന്റെ ചങ്കുപിളർക്കുന്ന മുദ്രാവാക്യമില്ലാത്ത മണ്ണിൽമടുത്തു ഞാൻ ...

എത്ര കാലങ്ങളായ് ഞാനീവിടെ , ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്

നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ എൻറെ വേരിൽ പൊടിഞ്ഞു വസന്തവും

നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു..

കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം

നിന്റെ ചോരക്കണങ്ങളാണെന്നിൽ പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും

ആയുധങ്ങളാണല്ലോ സഖാവേ നിന്റെ ചോര ചൂടാൻ കാത്തിരുന്നതും...

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു പൂമരങ്ങൾ പെയ്തു തോരുന്നു

പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ

വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും...

നാളെയീ പീത പുഷ്പങ്ങൾ പൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും