menu-iconlogo
logo

Thane poovitta moham

logo
Şarkı Sözleri
ചിത്രം : സസ്നേഹം

ഗാനരചന : പി കെ ഗോപി

സംഗീതം : ജോൺസൺ

പാടിയത് : ജി വേണുഗോപാൽ

താനേ പൂവിട്ട മോഹം.....

മൂകം വിതുമ്പും നേരം....

താനേ പൂവിട്ട മോഹം....

മൂകം വിതുമ്പും നേരം.....

പാടുന്നൂ സ്നേഹവീണയിൽ

ഒരു സാന്ദ്ര സംഗമ ഗാനം

ശാന്ത നൊമ്പരമായി..............

ഓമൽക്കിനാവുകളെല്ലാം

കാലം നുള്ളിയെറിഞ്ഞപ്പോൾ

ദൂരെ... നിന്നും തെന്നൽ

ഒരു ശോകനിശ്വാസമായി....

ഓമൽക്കിനാവുകളെല്ലാം

കാലം നുള്ളിയെറിഞ്ഞപ്പോൾ

ദൂരെ... നിന്നും തെന്നൽ

ഒരു ശോകനിശ്വാസമായി....

തളിർ ചൂടുന്ന ജീവന്റെ ചില്ലയിലെ

രാക്കിളി പാടാത്ത യാമങ്ങളിൽ

ആരോ വന്നെൻ

കാതിൽ ചൊല്ലി

തേങ്ങും നിന്റെ മൊഴി...

താനേ പൂവിട്ട മോഹം..

മൂകം വിതുമ്പും നേരം..

പാടുന്നൂ സ്നേഹവീണയിൽ

ഒരു സാന്ദ്ര സംഗമ ഗാനം..

ശാന്ത നൊമ്പരമായി..............

ഓർമ്മ ചെരാതുകളെല്ലാം ദീപം

മങ്ങിയെരിഞ്ഞപ്പോൾ

ചാരെ.... നിന്നു നോക്കും

മിഴിക്കോണിലൊരശ്രുബിന്ദു.

ഓർമ്മ ചെരാതുകളെല്ലാം ദീപം

മങ്ങിയെരിഞ്ഞപ്പോൾ...

ചാരെ... നിന്നു നോക്കും

മിഴിക്കോണിലൊരശ്രുബിന്ദു.

കുളിർ ചൂടാത്ത പൂവന സീമകളിൽ

പൂമഴ പെയ്യാത്ത തീരങ്ങളിൽ

പോകു..മ്പോ..ഴെൻ കാതിൽ വീണു

തേങ്ങും നിന്റെ മൊഴി...

താനേ പൂവിട്ട മോഹം

മൂകം വിതുമ്പും നേരം

പാടുന്നൂ സ്നേഹവീണയിൽ

ഒരു സാന്ദ്ര സംഗമ ഗാനം

ശാന്ത നൊമ്പരമായി..............

G. Venugopal, Thane poovitta moham - Sözleri ve Coverları