menu-iconlogo
logo

Parayoo nin ganathil

logo
Şarkı Sözleri
(കുമാരനാശാനെക്കുറിച്ച് ഓ എൻ വി

സാർ എഴുതിയ ഒരു കവിത)

Tharangini/KJY/ONV/Alleppy Ranganath

പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ

മധുരിമയെങ്ങനെ വന്നൂ

പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ

മധുരിമയെങ്ങനെ വന്നൂ

നിശയുടെ മടിയിൽ നീ വന്നു പിറന്നൊരാ

നിമിഷത്തിൻ ധന്യതയാലോ

നിശയുട മടിയിൽ നീ വന്നു പിറന്നൊരാ

നിമിഷത്തിൻ ധന്യതയാലോ

പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ

മധുരിമയെങ്ങനെ വന്നൂ

പരമപ്രകാശത്തിൻ ഒരു ബിന്ദുവാരോ

നിൻ നെറുകയിലിറ്റിയ്ക്കയാലോ

പരമപ്രകാശത്തിൻ ഒരു ബിന്ദുവാരോ

നിൻ നെറുകയിലിറ്റിയ്ക്കയാലോ

കരളിലെ ദുഃഖങ്ങൾ വജ്രശലാകയായ്

ഇരുൾ കീറി പായുകയാലോ

കരളിലെ ദുഃഖങ്ങൾ വജ്രശലാകയായ്

ഇരുൾ കീറി പായുകയാലോ

പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ

മധുരിമയെങ്ങനെ വന്നൂ

പറയൂ നിൻ ഗാനത്തിൽ കേൾക്കാത്ത രാഗത്തിൻ

മധുരിമയെങ്ങനെ വന്നൂ

പറയൂ നിൻ ഗാനത്തിൽ കേൾക്കാത്ത രാഗത്തിൻ

മധുരിമയെങ്ങനെ വന്നൂ

ഇരുളിന്റെ കൂടാരമാകെ കുലുങ്ങുമാറരിയ

പൂഞ്ചിറകുകൾ വീശി

ഇരുളിന്റെ കൂടാരമാകെ കുലുങ്ങുമാറരിയ

പൂഞ്ചിറകുകൾ വീശി

വരുമൊരുഷസ്സിന്റെ തേരുരുൾ

പാട്ടിന്റെ ശ്രുതിയൊത്തു പാടുകയാലോ

വരുമൊരുഷസ്സിന്റെ തേരുരുൾ

പാട്ടിന്റെ ശ്രുതിയൊത്തു പാടുകയാലോ

കനിവാർന്ന നിൻ സ്വരം കണ്ണീരാലീറനാം

കവിളുകളൊപ്പുകയാലോ

കനിവാർന്ന നിൻ സ്വരം കണ്ണീരാലീറനാം

കവിളുകളൊപ്പുകയാലോ

പറയൂ നിൻ ഗാനത്തിൽ ആരും കൊതിക്കുമീ

മധുരിമയെങ്ങനെ വന്നൂ

പറയൂ നിൻ ഗാനത്തിൽ ആരും കൊതിക്കുമീ

മധുരിമയെങ്ങനെ വന്നൂ

പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ

മധുരിമയെങ്ങനെ വന്നൂ

മധുരിമയെങ്ങനെ വന്നൂ

മധുരിമയെങ്ങനെ വന്നൂ

KJ Yesudas/TV Narayan, Parayoo nin ganathil - Sözleri ve Coverları