menu-iconlogo
logo

Thamarakkili Paadunnu

logo
Şarkı Sözleri
താമരകിളി പാടുന്നു തൈ തൈ തകതോം

താളിയോലകള്‍ ആടുന്നു തൈ തൈ തകതോം

ചങ്ങാതി ഉണരൂ വസന്ത ഹൃദയം നുകരു

സംഗീതം കേള്‍ക്കു സുഗന്ധ ഗംഗയിലൊഴുകു

നീരാടും കാറ്റുമാമ്പല്‍ കുളത്തിലെ

കുളിരല കളുമൊരു കളി

താമരകിളി പാടുന്നു തൈ തൈ തകതോം

താളിയോലകള്‍ ആടുന്നു തൈ തൈ തകതോം

ഒരു വഴി ഇരു വഴി പല വഴി പിരിയും

മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം

മദമേകും മണം വിളമ്പി

നാളെയും കിളികുമോ

മദമേകും മണം വിളമ്പി

നാളെയും കിളികുമോ

പുറവേലി തടത്തിലെ പൊന്‍ താഴം പൂവുകള്‍

പ്രിയയുടെ മനസ്സിലേ രതി സ്വപ്ന കന്യകള്‍

കിളിപ്പാട്ടു വീണ്ടും

നമുക്കെന്നുമോര്‍ക്കാം

വയല്‍ മണ്ണിൻ ഗന്ധം നമുക്കെന്നും ചൂടാന്‍

പൂത്തിലഞ്ഞി കാട്ടി ല്‍ പൂവെയിലിന്‍ നടനം

ആർത്തു കൈകള്‍ കോര്‍ത്ത്‌ നീങ്ങാം

ഇനിയും തുടർക്കഥ ഇത് തുടരാന്‍

താമരകിളി പാടുന്നു തൈ തൈ തകതോം

താളിയോലകള്‍ ആടുന്നു തൈ തൈ തകതോം

ചങ്ങാതി ഉണരൂ വസന്ത ഹൃദയം നുകരു

സംഗീതം കേള്‍ക്കു സുഗന്ധ ഗംഗയിലൊഴുകു

നീരാടും കാറ്റുമാമ്പല്‍ കുളത്തിലെ

കുളിരല കളുമൊരു കളി

താമരകിളി പാടുന്നു തൈ തൈ തകതോം

താളിയോലകള്‍ ആടുന്നു തൈ തൈ തകതോം

തിരയാടും തീരമെന്നും സ്വാഗത മോതിടും

തിരയാടും തീരമെന്നും സ്വാഗത മോതിടും

കവിത പോൽ തുളുമ്പുമീ മന്ദസ്മിതത്തി നായി

അനുരാഗ സ്വപ്നത്തിന്‍

ആര്‍ദ്ര ഭാവത്തി നായി

കടല്‍ തിര പാടി നമുക്കേറ്റു പാടാം

പടിഞ്ഞാറു ചുവന്നു പിരിയുന്നതോര്‍ക്കാം

പുലരി വീണ്ടും പൂക്കും നിറങ്ങള്‍

വീണ്ടും ചേര്‍ക്കും

പുതു വെളിച്ചം തേടി നീങ്ങാം

ഇനിയും തുടർക്കഥ ഇത് തുടരാം

താമരകിളി പാടുന്നു തൈ തൈ തകതോം

താളിയോലകള്‍ ആടുന്നു തൈ തൈ തകതോം

ചങ്ങാതി ഉണരൂ വസന്ത ഹൃദയം നുകരു

സംഗീതം കേള്‍ക്കു സുഗന്ധ ഗംഗയിലൊഴുകു

നീരാടും കാറ്റുമാമ്പല്‍ കുളത്തിലെ

കുളിരല കളുമൊരു കളി

താമരകിളി പാടുന്നു തൈ തൈ തകതോം

താളിയോലകള്‍ ആടുന്നു തൈ തൈ തകതോം

ഒരു വഴി ഇരു വഴി പല വഴി പിരിയും

മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം

ഒരു നവ സംഗമ ലഹരിയിലലിയാം

M G Sreekumar/K S Chitra, Thamarakkili Paadunnu - Sözleri ve Coverları