menu-iconlogo
logo

Pinakkamaano short

logo
Şarkı Sözleri
കളമൊഴി.....

മ് മ് മ് മ് മം

വെറുതെയോ

മ് മ് മ് മ് മ് മം

കവിളിലെ ..

മ് മ് മ് മ് മ് മം

പരിഭവം...

മോതിരം മാറുവാന്‍ മഴവില്ല് പന്തലില്‍

നാണിച്ച് നില്‍ക്കും മുകിലിന്നോരം

ആരുടെ നെഞ്ചിലെ തകിലടി കേട്ടുഞാന്‍

തംബുരുമീട്ടും താരശ്രുതിയില്‍

ആയിരം ചിറകുള്ള സ്വപ്നങ്ങളെ

ആയിരം ചിറകുള്ള സ്വപ്നങ്ങളെ

മിന്നല്‍ ചിലമ്പിട്ട് തുള്ളിതുളുമ്പുന്ന

തെന്നല്‍ തിടമ്പുകളേ

പൊന്നിലത്താലിയും മാലയും ചേലയും

പീലിപ്പുടവയും താ...

കളമൊഴി.....

മ് മ് മ് മ് മം

വെറുതെയോ

മ് മ് മ് മ് മ് മം

കവിളിലെ ..

മ് മ് മ് മ് മ് മം

പരിഭവം...

പിണക്കമാണോ എന്നോടിണക്കമാണോ

അടുത്തുവന്നാലും പൊന്നേ

മടിച്ചുനില്‍ക്കാതെ

മിടുക്കിപ്രാവിന്‍

നെഞ്ചിന്‍ മിടിപ്പ് പോലെ

തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ

കണ്ണുകളില്‍ കുറുമ്പിന്റെ മിന്നലില്ലേ

പൂങ്കുയിലായ് കുറുകുന്ന പ്രായമല്ലേ

മാനത്തെ അമ്പിളിയായ് നീയുദിച്ചീലെ

മാറത്തെ ചന്ദനമായ് നീ തെളിഞ്ഞീലെ

കളമൊഴി.....

മ് മ് മ് മ് മം

വെറുതെയോ

മ് മ് മ് മ് മ് മം

കവിളിലെ ..

മ് മ് മ് മ് മ് മം

പരിഭവം...

M G Sreekumar, Pinakkamaano short - Sözleri ve Coverları