menu-iconlogo
logo

Kurothola Perunnalinu(Inapravukal)

logo
Şarkı Sözleri
കുരുത്തോലപ്പെരുന്നാളിന്

പള്ളിയില്‍ പോയ്‌ വരും

കുഞ്ഞാറ്റക്കുരുവികളേ

കുഞ്ഞാറ്റക്കുരുവികളേ

കണ്ണീരും കൈയ്യുമായ് നാട്ടുമ്പുറത്തൊരു

കല്യാണം നിങ്ങള്‍ക്കു കാണാം

ഒരു കല്യാണം നിങ്ങള്‍ക്കു കാണാം

ഒരു വാക്കു പറയാതെ ഒരു നോക്കു കാണാതെ

പരിഭവിച്ചെവിടെയോ പോയി

പരിഭവിച്ചെവിടെയോ പോയി

എല്ലാം പറഞ്ഞൊന്നു മാപ്പ് ചോദിക്കുവാന്‍

എന്നിനിയെന്നിനി കാണും തമ്മില്‍

എന്നിനിയെന്നിനി കാണും

കുരുത്തോലപ്പെരുന്നാളിന്

പള്ളിയില്‍ പോയ്‌ വരും

കുഞ്ഞാറ്റക്കുരുവികളേ

കുഞ്ഞാറ്റക്കുരുവികളേ

കാശുമാഞ്ചുവട്ടിലെ തണലത്തിരുന്നിനി

കൈവളയണിയുന്നതെന്നോ

കൈവളയണിയുന്നതെന്നോ

മകരനിലാവിന്‍ വിളക്കത്തിരുന്നിനി

മോതിരം മാറുന്നതെന്നോ തങ്ക

മോതിരം മാറുന്നതെന്നോ

കുരുത്തോലപ്പെരുന്നാളിന്

പള്ളിയില്‍ പോയ്‌ വരും

കുഞ്ഞാറ്റക്കുരുവികളേ

കുഞ്ഞാറ്റക്കുരുവികളേ

കണ്ണീരും കൈയ്യുമായ് നാട്ടുമ്പുറത്തൊരു

കല്യാണം നിങ്ങള്‍ക്കു കാണാം ഒരു

കല്യാണം നിങ്ങള്‍ക്കു കാണാം

N, Kurothola Perunnalinu(Inapravukal) - Sözleri ve Coverları