menu-iconlogo
logo

Viral thottal viriyunna

logo
Şarkı Sözleri
വിരൽ തൊട്ടാൽ

വിരിയുന്ന പെൺപൂവേ...

വിരൽ തൊട്ടാൽ

വിരിയുന്ന പെൺപൂവേ...

കുളിർ മഞ്ഞിൽ

കുറുകുന്ന വെൺപ്രാവേ

ഒന്നു കണ്ടോട്ടെ ഞാൻ

മെയ്യിൽ തൊട്ടോട്ടെ ഞാൻ

നിനക്കെന്തഴകാണഴകേ ...

നിറവാർമഴവിൽ ചിറകേ

നിനവിൽ വിരിയും നിലവേ

വിരൽ തൊട്ടാൽ

വിരിയുന്ന പെൺപൂവേ...

നെഞ്ചിൽ തഞ്ചി

നിന്റെ കൊഞ്ചൽ നാദം

പഴം പാട്ടിന്റെ പഞ്ചാമൃതം

കണ്ണിൽമിന്നി

കനൽ മിന്നുംനാളം

ആരും കാണാത്ത ദീപാങ്കുരം

നിന്നോടു മിണ്ടാൻ ..

നിന്നെ തലോടാൻ

ചുണ്ടോടു ചുണ്ടിൽ തേനുണ്ടു പാടാൻ

മോഹിച്ചു നിൽപ്പാണു ഞാൻ b

നിനക്കെന്തഴകാണഴകേ ...

നിറവാർമഴവിൽ ചിറകേ

നിനവിൽ വിരിയും നിലവേ

തെന്നും തെന്നൽ

നിന്റെ കാതിൽ ചൊല്ലി

ഏതോ ശൃങ്കാര സല്ലാപങ്ങൾ..

വിണ്ണിൽ ചിന്നും

നൂറു വെൺതാരങ്ങൾ

നിന്റെ കൺകോണിൽ മുത്തം വെച്ചൂ

ആരും മയങ്ങും ആവാര പൂവേ

ആറ്റോര മാരേ നീ കാത്തു നിൽപ്പൂ

നീയെന്റെ നീലാംബരീ b

നിനക്കെന്തഴകാണഴകേ ...

നിറവാർമഴവിൽ ചിറകേ

നിനവിൽ വിരിയും നിലവേ

വിരൽ തൊട്ടാൽ

വിരിയുന്ന പൊന്‍പൂവേ..

കുളിർ മഞ്ഞിൽ

കുറുകുന്ന വെൺപ്രാവേ

ഒന്നു കണ്ടോട്ടെ ഞാൻ

മെയ്യിൽ തൊട്ടോട്ടെ ഞാൻ

നിനക്കെന്തഴകാണഴകേ ...

നിറവാർമഴവിൽ ചിറകേ

നിനവിൽ വിരിയും നിലവേ