menu-iconlogo
logo

Guruvayoor Ambalam Sreevaikundam

logo
Şarkı Sözleri
പുഷ്പാഞ്ജലി ഭക്തിഗാനങ്ങള്‍

രചന : എസ്.രമേശന്‍ നായര്‍

സംഗീതം : പി.കെ.കേശവന്‍ നമ്പൂതിരി

ആലാപനം‌ : പി.ജയചന്ദ്രന്‍

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം

അവിടത്തെ ശംഖമാണെന്‍റെ കണ്ഠം

കാളിന്ദിപോലെ ജനപ്രവാഹം

ഇതു കാല്‍ക്കലേയ്ക്കോ

വാകച്ചാര്‍ത്തിലേയ്ക്കോ..

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം

അവിടത്തെ ശംഖമാണെന്‍റെ കണ്ഠം

കാളിന്ദിപോലെ ജനപ്രവാഹം

ഇതു കാല്‍ക്കലേയ്ക്കോ

വാകച്ചാര്‍ത്തിലേയ്ക്കോ..

പൂന്താനപ്പാനയിലെ പനിനീരു ചുരക്കും

പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി

പൂന്താനപ്പാനയിലെ പനിനീരു ചുരക്കും

പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി

കുടമണിയാട്ടുന്നോരെന്‍റെ മനസ്സോടക്കുഴലായി

തീര്‍ന്നുവല്ലോ

പൊന്നോടക്കുഴലായി തീര്‍ന്നുവല്ലോ

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം

അവിടത്തെ ശംഖമാണെന്‍റെ കണ്ഠം

കാളിന്ദിപോലെ ജനപ്രവാഹം

ഇതു കാല്‍ക്കലേയ്ക്കോ

വാകച്ചാര്‍ത്തിലേയ്ക്കോ..

നാരായണീയത്തിന്‍ ദശകങ്ങള്‍ താണ്ടി

നാമജപങ്ങളില്‍ തങ്ങി

നാരായണീയത്തിന്‍ ദശകങ്ങള്‍ താണ്ടി

നാമജപങ്ങളില്‍ തങ്ങി

സന്താനഗോപാലം ആടുമീ

ബ്രാഹ്മണ‍സങ്കടം തീര്‍ക്കണമേ

ജീവിത മണ്‍കുടം കാക്കണമേ

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം

അവിടത്തെ ശംഖമാണെന്‍റെ കണ്ഠം

കാളിന്ദിപോലെ ജനപ്രവാഹം

ഇതു കാല്‍ക്കലേയ്ക്കോ

വാകച്ചാര്‍ത്തിലേയ്ക്കോ..

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം

അവിടത്തെ ശംഖമാണെന്‍റെ കണ്ഠം

കാളിന്ദിപോലെ ജനപ്രവാഹം

ഇതു കാല്‍ക്കലേയ്ക്കോ

വാകച്ചാര്‍ത്തിലേയ്ക്കോ..

Thank You

P.Jayachandran, Guruvayoor Ambalam Sreevaikundam - Sözleri ve Coverları