Azizvk1812
=*=*=*=*=*=*=*=*=*=*=*=
M:-ഖൽബിന്റെ തീരത്ത്
നീയെത്തും നേരത്ത്
തങ്ക കിനാവിന്റെ കുടിലൊരുക്ക്...
പണ്ടത്തെ പാട്ടിന്റെ
ശീലുണ്ടോ ചുണ്ടത്ത്
തുമ്പപൂ ചേലുള്ള ചിരി നിനക്ക്
കണ്ട മുതൽ കരളിൽ നീയേ
കൊണ്ട് നടന്ന കനൽ തീയോ
നേരാണോ നീയാണോ
നീയെന്റെ പെണ്ണാണോ
ഈ നെഞ്ചിൻ ചൂടേൽക്കാൻ
എത്തുന്നതെന്നാണോ... ഓ... ഓ.....
F:-മാമ്പുള്ളി ചുണ്ടത്ത്
തേനൂറും നീർ മുത്തെ
നീയെന്റെതാവുമ്പോൾ മോന്തി കുടിക്കാൻ
ചൂടുണ്ടോ മാറത്ത്
മഞ്ഞുള്ള ലാവത്ത്
രാവിന്റെ മാഞ്ചോട്ടിൽ മൂടി പുതക്കാൻ
അന്തി നിലവിലുറങ്ങണ്ടേ
ചന്ദിരനോട് പിണങ്ങണ്ടേ...
=*=*=*=*=*=*=*=*=*=*=*=
=*=*=*=*=*=*=*=*=*=*=*=
M:-സുബഹിന്റെ പുലരൊളി നീളേ
സുബർക്കം നീ കാട്ടുമ്പോൾ
കരിമിഴിയിൽ സുറുമ വരയ്ക്കാൻ
അരികിൽ നീ എത്തുമ്പോൾ
വിറ വിറക്കും ഹൃദയം തടം
തടി തളരുന്നത് പോലെ..
മനസ്സൊളിക്കും മിഴികളിലെ
മധുമൊഴി പുഞ്ചിരി പോലെ
കരളിൽ നീ പൂക്കുന്ന
തളിർ മുല്ലപ്പൂവല്ലേ ..
പരൽ മീനായി നീ മെല്ലെ
കലിതുള്ളി പോകല്ലേ .. ആാാാ....
F:-ഖൽബിന്റെ തീരത്ത്
നീയെത്തും നേരത്ത്
തങ്ക കിനാവിന്റെ കുടിലൊരുക്ക്..
പണ്ടത്തെ പാട്ടിന്റെ
ശീലുണ്ടോ ചുണ്ടത്ത്
തുമ്പപൂ ചേലുള്ള ചിരി നിനക്ക്
കണ്ട മുതൽ കരളിൽ നീയോ
കൊണ്ട് നടന്ന കനൽ തീയോ
നീ വന്നാൽ ഈ രാവിൽ വാതിൽ തുറക്കാലോ..
നീ എന്റേതാണെന്നാൽ നിന്നോട് അടുക്കാലോ....ഓ...ഓ...
M:-മാമ്പുള്ളി ചുണ്ടത്ത്
തേനൂറും നീർ മുത്ത്
നീയെന്റെതാവുമ്പോൾ മോന്തി കുടിക്കാൻ
ചൂടുണ്ടോ മാറത്ത്
മഞ്ഞുള്ള ലാവത്ത്
രാവിന്റെ മാഞ്ചോട്ടിൽ മൂടി പുതക്കാൻ
അന്തി നിലവിലുറങ്ങണ്ടേ
ചന്ദിരനോട് പിണങ്ങണ്ടേ..
Thankyouuu