മനസ്സിൽ ഒരു മുറിവായ് നീ ..
അകലേ മറയുമ്പോൾ
ഇവിടെ ചെറു കുടിലിൽ
ഞാൻ മിഴിനീർ വാർക്കുന്നു ..
അഴകേ ആ പ്രണയം
പഴങ്കഥയായ് പിരിയുമ്പോൾ
പതിയേ ഈ ഹൃദയം
നെടുവീർപ്പാൽ പിടയുന്നൂ...
മനസ്സിൽ ഒരു മുറിവായ് നീ ..
അകലേ മറയുമ്പോൾ
ഇവിടെ ചെറു കുടിലിൽ
ഞാൻ മിഴിനീർ വാർക്കുന്നു ..
മൃദുവായ് ഈ കവിളിൽ ..
മണിമുത്തം തന്നധരം ..
ഒരുനാൾ എൻ കാതിൽ
അത് മൊഴിയുന്നൂ കദനം ..
മൃദുവായ് ഈ കവിളിൽ ..
മണിമുത്തം തന്നധരം ..
ഒരുനാൾ എൻ കാതിൽ
അത് മൊഴിയുന്നൂ കദനം ..
കണ്ണെത്തിടാത്തത്ര ദൂരം ..
കൈകോർത്തലഞ്ഞുള്ള കാലം
കണ്ണൊന്നടച്ചാൽ ആ കാലം ..
കനവിന്റെ കൈയ്യെത്തും ദൂരം ..
നിനവില്ല അതിന്നെത്ര ദൂരം ...
മനസ്സിൽ ഒരു മുറിവായ് നീ ..
അകലേ മറയുമ്പോൾ
ഇവിടെ ചെറു കുടിലിൽ
ഞാൻ മിഴിനീർ വാർക്കുന്നു ..
ഇനിയാ മരത്തണലിൽ
നീ വരുകില്ലെന്നറിയാം
ഇനി നിൻ കനവുകളിൽ
ഞാൻ നിറയില്ലെന്നറിയാം ..
ഇനിയാ മരത്തണലിൽ
നീ വരുകില്ലെന്നറിയാം
ഇനി നിൻ കനവുകളിൽ
ഞാൻ നിറയില്ലെന്നറിയാം ..
നീ തന്നെനിക്കുള്ള വാക്ക്
ഖൽബിൽ ഞാൻ സൂക്ഷിച്ചതാർക്ക് ..
മൊഴിഞ്ഞെങ്കിൽ അന്ന് ഒരു വാക്ക്
നീ ഒന്ന് ചിന്തിച് നോക്ക് ..
ഈ വാക്ക് നീ ഒന്ന് കേൾക്ക് ...
മനസ്സിൽ ഒരു മുറിവായ് നീ ..
അകലേ മറയുമ്പോൾ
ഇവിടെ ചെറു കുടിലിൽ
ഞാൻ മിഴിനീർ വാർക്കുന്നു ..
അഴകേ ആ പ്രണയം
പഴങ്കഥയായ് പിരിയുമ്പോൾ
പതിയേ ഈ ഹൃദയം
നെടുവീർപ്പാൽ പിടയുന്നൂ...
മനസ്സിൽ ഒരു മുറിവായ് നീ ..
അകലേ മറയുമ്പോൾ
ഇവിടെ ചെറു കുടിലിൽ
ഞാൻ മിഴിനീർ വാർക്കുന്നു ..