menu-iconlogo
huatong
huatong
avatar

Thozhuthu Madangum Sandhyayum Etho

Unni Menonhuatong
price.darylhuatong
Şarkı Sözleri
Kayıtlar
തൊഴുതുമടങ്ങും സന്ധ്യയുമേതോ

വീഥിയില്‍ മറയുന്നു

ഈറന്‍‌മുടിയില്‍ നിന്നിറ്റിറ്റു വീഴും

നീര്‍മണി തീര്‍ത്ഥമായ്

കറുകപ്പൂവിനു തീര്‍ത്ഥമായി

തൊഴുതുമടങ്ങും സന്ധ്യയുമേതോ

വീഥിയില്‍ മറയുന്നു

പഴയകോവിലിന്‍ സോപാനത്തില്‍

പതിഞ്ഞൊരീണം കേള്‍ക്കുന്നു

aa...aaa.aa..aa..a..

പഴയകോവിലിന്‍ സോപാനത്തില്‍

പതിഞ്ഞൊരീണം കേള്‍ക്കുന്നു

അതിലൊരു കല്ലോലിനി ഒഴുകുന്നു

കടമ്പു പൂക്കുന്നു....

അനന്തമായ്.. കാത്തുനിൽക്കും

ഏതോ മിഴികള്‍ തുളുമ്പുന്നു

തൊഴുതുമടങ്ങും സന്ധ്യയുമേതോ

വീഥിയില്‍ മറയുന്നു

ഇവിടെ ദേവകള്‍ ഭൂമിയെ വാഴ്ത്തി

കവിതകള്‍ മൂളി പോകുന്നു

um..ummm.um..um..m.m

ഇവിടെ ദേവകള്‍ ഭൂമിയെ വാഴ്ത്തി

കവിതകള്‍ മൂളി പോകുന്നു

അതിലൊരു കന്യാഹൃദയം പോലെ

താമരപൂക്കുന്നു...

ദലങ്ങളില്‍...

ഏതോ നൊമ്പര തുഷാരകണികകള്‍ ഉലയുന്നു

തൊഴുതുമടങ്ങും സന്ധ്യയുമേതോ

വീഥിയില്‍ മറയുന്നു

ഈറന്‍‌മുടിയില്‍ നിന്നിറ്റിറ്റു വീഴും

നീര്‍മണി തീര്‍ത്ഥമായ്

കറുകപ്പൂവിനു തീര്‍ത്ഥമായി

um..umm...um..mm..mm

Unni Menon'dan Daha Fazlası

Tümünü Görlogo

Beğenebilirsin

Unni Menon, Thozhuthu Madangum Sandhyayum Etho - Sözleri ve Coverları