menu-iconlogo
huatong
huatong
vijay-yesudas-malare-ninne-kanathirunnal-premam-cover-image

Malare Ninne Kanathirunnal Premam

Vijay Yesudashuatong
packy7huatong
Şarkı Sözleri
Kayıtlar
തെളിമാനം മഴവില്ലിൻ നിറമണിയും നേരം

നിറമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ

പുഴയോരം തഴുകുന്നീ തണു ഈറൻ കാറ്റും

പുളകങ്ങൾ ഇഴ നെയ്തൊരു കുഴലൂതിയ പോലെ

കുളിരേകും കനവെന്നിൽ കതിരാടിയ കാലം

മനതാരിൽ മധുമാസം തളിരാടിയ നേരം

അകമരുവും മയിലിണകൾ തുയിലുണരും കാലം

എന്നകതാരിൽ അനുരാഗംപകരുന്ന യാമം

അഴകേ......അഴകിൽ തീർത്തൊരു ശിലയഴകെ

മലരേ.......എന്നുയിരിൽ വിടരും പനിമലരെ

മലരേ നിന്നെ കാണാതിരുന്നാൽ

മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ

അലിവോടെന്നരികത്തിന്നണയാതിരുന്നാൽ

അഴകേകിയ കനവെല്ലാം അകലുന്ന പോലെ

ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ

അതിലോലമാരോരുമറിയാതെ സൂക്ഷിച്ച

താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി

ഓരോരോ വർണങ്ങളായി

ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളിൽ

പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ

തളരുന്നൊരെന്റെ തനു തോറും നിന്റെ

അല തല്ലും പ്രണയത്താൽ ഉണരും മലരേ......

അഴകേ......

..ഉം....ഉം.....

കുളിരേകിയ കനവെന്നിൽ കതിരാടിയ കാലം

മനതാരിൽ മധുമാസം തളിരാടിയ നേരം

അകമരുവും മയിലിണകൾ തുയിലുണരും കാലം

എന്നകതാരിൽ അനുരാഗം പകരുന്ന യാമം

അഴകേ... അഴകിൽ തീർത്തൊരു ശിലയഴകേ

മലരേ.. എന്നുയിരിൽ വിടരും പനിമലരേ

Vijay Yesudas'dan Daha Fazlası

Tümünü Görlogo

Beğenebilirsin