menu-iconlogo
logo

Thottal

logo
بول
ഉരുകുമെന്നഴലിനു തണലുതൂകുവാന്‍

മഴമുകിലായ്‌ വന്നു നീ

കദനം നിറയുന്ന വീഥിയിലൊരുചെറു

കഥയുമായി വന്നു നീ

എന്റെ സ്വപ്നങ്ങളില്‍ എന്റെ ദുഃഖങ്ങളില്‍

ഒരു പൊന്‍ തൂവലായ്‌ തൊട്ടു തഴുകുന്നു നീ

നീയും ഞാനും

ഒരു ചെടിയിലെ ഇരുമലരൊരുമലര്‍

തൊട്ടാല്‍ പൂക്കും പൂവോ നീ

എന്‍ ഓമന രാജാത്തി

തൃത്താപ്പൂവോ തേന്‍ തളിരോ

നിന്‍ മേനിയില്‍ അഴകേകി

തളിരണിമേനിയില്‍ അഴകു പാകുവാന്‍

മലരിതളായ്‌ വന്നു ഞാന്‍

പുലരി വിരിയുന്ന കടമിഴികോണിലെ

കവിതയായ്‌ വന്നു ഞാന്‍

പ്രാണ സംഗീതമായ്‌ ജീവതാളങ്ങളായ്‌

നിന്നെ അറിയുന്നു ഞാന്‍ എന്നില്‍ അലിയുന്നു നീ

ഞാനും നീയും

പിരിയരുതിനി ഇരവിലും പകലിലും

തൊട്ടാല്‍ പൂക്കും പൂവോ നീ

എന്‍ ഓമന രാജാത്തി

തൃത്താപ്പൂവോ തേന്‍ തളിരോ നിന്‍

മേനിയില്‍ അഴകേകി

ഞാനറിയാതെന്‍ വേദിയിലെന്നോ

നീ നടമാടിയൊരാനടനം

ഉണരുമെന്‍ ഓര്‍മകളില്‍

അന്നും ഇന്നും എന്നില്‍

ശ്രുതിലയമുണരുമനുപമനടനം

തൊട്ടാല്‍ പൂക്കും പൂവോ നീ

എന്‍ ഓമന രാജാത്തി

Thottal بذریعہ athul bineesh - بول اور کور