menu-iconlogo
logo

Pranaya Sarovara Theeram

logo
بول
ചിത്രം : ഇന്നലെ ഇന്ന്

ഗാനരചന : ബിച്ചു തിരുമല

സംഗീതം : ജി ദേവരാജൻ

പാടിയത് : കെ ജെ യേശുദാസ്

പ്രണയസരോവരതീരം പണ്ടൊരു...

പ്രദോഷ സന്ധ്യാ നേരം

പ്രകാശവലയമണിഞ്ഞൊരു സുന്ദരി

പ്രസാദപുഷ്പമായി വിടർന്നൂ എന്റെ

വികാര മണ്ഡലത്തിൽ പടർന്നൂ

അവളൊരു

മോഹിനിയായിരുന്നൂ..

അഴകിന്റെ ദേവതയായിരുന്നൂ...

അധരങ്ങളിൽ നയനങ്ങളിൽ

അശ്വതിപ്പൂവുകൾ പൂത്തിരുന്നൂ...

മോഹമായി ആത്മദാഹമായി

ഓർമ്മയിലവളിന്നും ജീവിക്കുന്നു ...

പ്രണയസരോവരതീരം പണ്ടൊരു...

പ്രദോഷ സന്ധ്യാ നേരം..

പ്രകാശവലയമണിഞ്ഞൊരു സുന്ദരി

പ്രസാദപുഷ്പമായി വിടർന്നൂ എന്റെ

വികാര മണ്ഡലത്തിൽ പടർന്നൂ

അവളൊരു കാമിനിയായിരുന്നൂ

അലസമദാലസയായിരുന്നൂ

ചലനങ്ങളിൽ വചനങ്ങളിൽ

മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നൂ

രാഗമായി ജീവതാളമായി

ഭൂമിയിലവളിന്നും ജീവിക്കുന്നു...

പ്രണയസരോവരതീരം പണ്ടൊരു...

പ്രദോഷ സന്ധ്യാ നേരം

പ്രകാശവലയമണിഞ്ഞൊരു സുന്ദരി

പ്രസാദപുഷ്പമായി വിടർന്നൂ

എന്റെ വികാര മണ്ഡലത്തിൽ പടർന്നൂ ..

Pranaya Sarovara Theeram بذریعہ Biju Narayanan - بول اور کور