ചിത്രം: വെറുതെ ഒരു ഭാര്യ
രചന: വയലാർ ശരത്
സംഗീതം: ശ്യാം ധർമ്മൻ
ആലാപനം: ഉണ്ണി മേനോൻ
ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരെ
ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ
തൂമഞ്ഞിന്‍ കണ്ണിരെന്തെ വാര്‍ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവെ
ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരെ
TEAM STAR SINGERS PRESENTS
RATHEESH_S_S UPDATION SONGS
RATEESH_S_S
തന്നെത്താനെ എന്നെന്നും നേദിക്കുന്നൊ നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലുന്നേരം
മാരന്‍ കൈനീട്ടും നേരം
അഴലിന്റെ തോഴി എന്നാലും
അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയെ
മിഴി തോരാതെന്നും നീ വെറുതെ
ആദിത്യന്‍ ദൂരെ തേരേറും മുന്‍പെ
കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലെ
ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരെ
RATHEESH_S_S
don'tdon't forget follow me
ഇല്ലത്തമ്മെ നിന്‍ മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍
നെഞ്ചില്‍ തീ ആളുന്നില്ലെ കൂടെ
പൊള്ളും മൗനത്തിന്‍ മീതെ
ഉയിരിന്റെ പുണ്യമെന്നാലും
ഉരുകുന്ന വെണ്ണ നീയല്ലെ
പകലെങ്ങോ വിണ്ണില്‍ പോയ് മറയേ
ഇരുളെന്നും കണ്ണില്‍ വന്നണയേ
കയ്യെത്തും ദൂരെ തേനുണ്ടെന്നാലും
ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിന്‍ കൈപ്പോ കൂടുന്നില്ലേ
ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരെ
ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ
തൂമഞ്ഞിന്‍ കണ്ണിരെന്തെ വാര്‍ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവെ
ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരെ