menu-iconlogo
logo

Makara Samkrama Sooryodayam

logo
بول
സ്വാമിയേ അയ്യപ്പോ

സ്വാമീ ശരണം അയ്യപ്പ ശരണം

സ്വാമിയേ അയ്യപ്പോ

സ്വാമീ ശരണം അയ്യപ്പ ശരണം (6)

മകരസംക്രമസൂര്യോദയം

മഞ്ജുളമരതക ദിവ്യോദയം

ശബരിഗിരീശൻ‌റെ

തിരുസന്നിധാനത്തിൽ

ശ്രീകിരണങ്ങളാലഭിഷേകം

മകരസംക്രമസൂര്യോദയം

ഉടുക്കും ചെണ്ടയും തരംഗങ്ങളുണർത്തി

ഉദയഗീതങ്ങൾ പാടുമ്പോൾ

ഉടുക്കും ചെണ്ടയും തരംഗങ്ങളുണർത്തി

ഉദയഗീതങ്ങൾ പാടുമ്പോൾ

സഹസ്രമന്ത്രാക്ഷരസ്തുതി

കൊണ്ടു ഭഗവാനെ

സഹസ്രമന്ത്രാക്ഷരസ്തുതി

കൊണ്ടു ഭഗവാനെ

കളഭ മുഴുക്കാപ്പു ചാർത്തുമ്പോൾ

ഹൃദയത്തിലായിരം ജ്യോതി പൂക്കും

സ്വർണ്ണജ്യോതി പൂക്കും

മകരസംക്രമസൂര്യോദയം

സ്വാമീ ശരണം അയ്യപ്പ ശരണം (6)

ഉഷസ്സും സന്ധ്യയും തൊഴുകൈകളോടെ

പുഷ്പമാല്യങ്ങൾ ചാർത്തുമ്പോൾ

ഉഷസ്സും സന്ധ്യയും തൊഴുകൈകളോടെ

പുഷ്പമാല്യങ്ങൾ ചാർത്തുമ്പോൾ

സുഗന്ധപുണ്യാഹത്തിൻ

കുളിർ കൊണ്ടു ദേവനെ

സുഗന്ധപുണ്യാഹത്തിൻ

കുളിർ കൊണ്ടു ദേവനെ

തിരുവാഭരണങ്ങൾ ചാർത്തുമ്പോൾ

കരളിലെ പമ്പയിൽ പൂവിടരും

വർണ്ണപ്പൂ വിടരും

മകരസംക്രമസൂര്യോദയം

മഞ്ജുളമരതക ദിവ്യോദയം

ശബരിഗിരീശൻ‌റെ

തിരുസന്നിധാനത്തിൽ

ശ്രീകിരണങ്ങളാലഭിഷേകം (4)