അപ്പങ്ങൾ എന്പാടും ചുട്ടമ്മായീ
മരുമോനേ വീട്ടിൽ വിളിച്ചമ്മായീ
അപ്പാടെ അപ്പങ്ങൾ ഓരോ തരം
അരയിൽ ചുമന്ന് വരുന്നമ്മായീ
അപ്പങ്ങൾ എന്പാടും ചുട്ടമ്മായീ
മരുമോനേ വീട്ടിൽ വിളിച്ചമ്മായീ
അപ്പാടെ അപ്പങ്ങൾ ഓരോ തരം
അരയിൽ ചുമന്ന് വരുന്നമ്മായീ
അരിക്കലക്കി ചുട്ടപ്പം
മതിയിൽ വരും നെയ്യപ്പം
മധുരമുള്ള കലത്തപ്പം
മനൂ കവരും ഇടിയപ്പം
പൊരിയ മിച്ചറു നെയ്യലുവ
മണിയറയിൽ കൊണ്ടു വെച്ചു..
തിന്ന് മോനെ..
വേണ്ടമ്മായീ
തിന്നട മോനേ..
വേണ്ടമ്മായി
മോനെ മരുമോനെ
കനി തേനേന്നും പറഞ്ഞുക്കൊണ്ട്
മരുമോനെ തീറ്റിക്കുന്ന
മുത്തമ്മായി
നല്ല മുത്താരമ്മായീ...
അപ്പങ്ങൾ എന്പാടും ചുട്ടമ്മായീ
മരുമോനേ വീട്ടിൽ വിളിച്ചമ്മായീ
അപ്പാടെ അപ്പങ്ങൾ ഓരോ തരം
അരയിൽ ചുമന്ന് വരുന്നമ്മായീ
അട പൊരിച്ചത് ചീരണിയും
നറു പൊളിച്ചത് മാങ്ങണിയും
ബിരിയാണി നെയ്ചോറും
അതിരുചിയിൽ നുറുക്കി പത്തലും
ഗോതന്പതിൽ അൽസ വെച്ച്
നല്ല് നെയ്യ് നടുക്കൊയിച്ച്
തിന്ന് മോനെ..
വേണ്ടമ്മായീ
തിന്നട മോനേ..
വേണ്ടമ്മായി
തിന്നോ.. ഇത് തിന്നോ
ഇത് തിന്നോന്നും പറഞ്ഞുകൊണ്ട്
മരുമോനെ തീറ്റിക്കുന്ന പൊന്നമ്മായീ
നല്ല പൊന്നാരമ്മായീ...
അപ്പങ്ങൾ എന്പാടും ചുട്ടമ്മായീ
മരുമോനേ വീട്ടിൽ വിളിച്ചമ്മായീ
അപ്പാടെ അപ്പങ്ങൾ ഓരോ തരം
അരയിൽ ചുമന്ന് വരുന്നമ്മായീ
മുട്ടമാല മുട്ടയട
മുട്ട പോള മുട്ടസുറുക്ക
ഉള്ളി വട ഉയുന്ന് വട
പരിപ്പ് വട പക്ക് വട
പുളി മധുരം എരിവു വട
പൂവടയും പുതിയൊരട
തിന്ന് മോനെ..
വേണ്ടമ്മായീ
തിന്നട മോനേ..
വേണ്ടമ്മായി
പോരെ... ഇത് പോരേ...
ഇത് പോരെങ്കിൽ വേറെയുണ്ട്
മതിയോളം തീറ്റിക്കുന്ന പൊന്നമ്മായീ
നല്ല പൊന്നാരമ്മായീ...
അപ്പങ്ങൾ എന്പാടും ചുട്ടമ്മായീ
മരുമോനേ വീട്ടിൽ വിളിച്ചമ്മായീ
അപ്പാടെ അപ്പങ്ങൾ ഓരോ തരം
അരയിൽ ചുമന്ന് വരുന്നമ്മായീ
അപ്പങ്ങൾ എന്പാടും ചുട്ടമ്മായീ
മരുമോനേ വീട്ടിൽ വിളിച്ചമ്മായീ
അപ്പാടെ അപ്പങ്ങൾ ഓരോ തരം
അരയിൽ ചുമന്ന് വരുന്നമ്മായീ
അപ്പങ്ങൾ എന്പാടും ചുട്ടമ്മായീ
മരുമോനേ വീട്ടിൽ വിളിച്ചമ്മായീ
അപ്പാടെ അപ്പങ്ങൾ ഓരോ തരം
അരയിൽ ചുമന്ന് വരുന്നമ്മായീ