menu-iconlogo
logo

Rajahamsame

logo
بول
രാജഹംസമേ... മഴവില്‍ കുടിലില്‍

സ്നേഹദൂതുമായ് വരുമോ?

സാഗരങ്ങളേ... മറുവാക്കു മിണ്ടുമോ?

എവിടെയെന്റെ സ്നേഹ ഗായകന്‍?

ഓ ഓ ഓ ഓ ഓ ഓ ഓ

രാജഹംസമേ..

ഹൃദയരേഖപോലെ ഞാന്‍ എഴുതിയ നൊമ്പരം

നിറമിഴിയോടെ കണ്ടുവോ.. തോഴന്‍?

ഹൃദയരേഖപോലെ ഞാന്‍ എഴുതിയ നൊമ്പരം

നിറമിഴിയോടെ കണ്ടുവോ..

എന്റെയാത്മരാഗം കേട്ടു നിന്നുവോ?

വരുമെന്നൊരു കുറിമാനം തന്നുവോ?

നാഥൻ..വരുമോ..പറയൂ..

രാജഹംസമേ... മഴവില്‍ കുടിലില്‍

സ്നേഹദൂതുമായ് വരുമോ?

എന്റെ സ്നേഹവാനവും ജീവനഗാനവും

ബന്ധനമാകുമെങ്കിലും... നിന്നില്‍

എന്റെ സ്നേഹവാനവും ജീവനഗാനവും

ബന്ധനമാകുമെങ്കിലും..

നിമിഷമേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം.

നൂറായിരം ഇതളായ് നീ വിടരുവാൻ

ജന്മം യുഗമായ് നിറയാൻ...

രാജഹംസമേ... മഴവില്‍ കുടിലില്‍

സ്നേഹദൂതുമായ് വരുമോ?

സാഗരങ്ങളേ... മറുവാക്കു മിണ്ടുമോ?

എവിടെയെന്റെ സ്നേഹ ഗായകന്‍?

ഓ ഓ ഓ ഓ ഓ ഓ ഓ

രാജഹംസമേ..